പ്രോസ്റ്റേറ്റ് കോശങ്ങൾ വലുപ്പം വച്ചാൽ…


പ്രോ​സ്റ്റേ​റ്റ് രോ​ഗ​ങ്ങ​ള്‍ ഇ​ന്നു വ​ള​രെ കൂ​ടു​ത​ലാ​യി ക​ണ്ടു​വ​രു​ന്നു; കു​റ​ഞ്ഞ പ്രാ​യ​ത്തി​ല്‍ ത​ന്നെ. പ്രോ​സ്റ്റേ​റ്റ് രോ​ഗ​ങ്ങ​ള്‍ മൂ​ലം കൂ​ടു​ത​ല്‍ പു​രു​ഷ​ന്മാ​ര്‍ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്നു.

പ്രോ​സ്റ്റേ​റ്റ് ഗ്ര​ന്ഥി​ക്ക് ഉ​ണ്ടാ​കു​ന്ന വീ​ക്കം 40 വ​യ​സ്സ് ക​ഴി​ഞ്ഞ​വ​രി​ല്‍ വ​ള​രെ കൂ​ടു​ത​ലാ​യി ക​ണ്ടു​വ​രു​ന്നു. പ്രാ​യം ആ​കു​ന്ന​ത​നു​സ​രി​ച്ച് ശ​രീ​ര​ത്തി​ല്‍ ചി​ല ഹോ​ര്‍​മോ​ണ്‍ വ്യ​തി​യാ​ന​ങ്ങ​ള്‍ വ​രാം.

ബി​നൈ​ന്‍ പ്രോ​സ്റ്റേ​റ്റ്ഹൈ​പ്പ​ര്‍ പ്ലാ​സി​യ
സാ​ധാ​ര​ണ യാ​തൊ​രു കു​ഴ​പ്പ​വും ഇ​ല്ലാ​ത്ത പ്രോ​സ്റ്റേ​റ്റ് വീ​ക്ക​ത്തെ ബി​നൈ​ന്‍ പ്രോ​സ്റ്റേ​റ്റ് ഹൈ​പ്പ​ര്‍ പ്ലാ​സി​യ (B.P.H.) എ​ന്നാ​ണ് പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍ അ​ണു​ബാ​ധ മൂ​ല​വും, കാ​ന്‍​സ​ര്‍ മൂ​ല​വും പ്രോ​സ്റ്റേ​റ്റി​ന് വീ​ക്കം ഉ​ണ്ടാ​കാ​റു​ണ്ട്.

മൂത്രതടസം, അണുബാധ എപ്പോൾ?
പ്രോ​സ്റ്റേ​റ്റി​നു​ള്ളി​ലെ കോ​ശ​ങ്ങ​ള്‍ പെ​രു​കു​മ്പോ​ഴാ​ണ് പ്രോ​സ്റ്റേ​റ്റ് ഗ്ര​ന്ഥി​യു​ടെ വ​ലു​പ്പം കൂ​ടു​ന്ന​ത്.സാ​ധാ​ര​ണ പ്രോ​സ്റ്റേ​റ്റി​നു​ള്ളി​ലെ കോ​ശ​ങ്ങ​ള്‍ വ​ള​ര്‍​ന്നു പെ​രു​കി​യാ​ലും അ​തി​നെ പൊ​തി​ഞ്ഞി​രി​ക്കു​ന്ന കാ​പ്‌​സ്യൂ​ളി​നു ന​ല്ല ക​ട്ടി​യു​ള്ളതി​നാ​ല്‍ കോ​ശ​ങ്ങ​ള്‍ അ​തി​നു​ള്ളി​ല്‍ ത​ന്നെ തി​ങ്ങി ഞെ​രു​ങ്ങി ഇ​രി​ക്കും.

പ​ക്ഷേ, ഈ ​ഞെ​രു​ക്കം മൂ​ലം പ്രോ​സ്റ്റേ​റ്റി​നു​ള്ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന മൂ​ത്ര​നാ​ളി വ​ല്ലാ​തെ ഞെ​രു​ങ്ങും.പ്രോ​സ്റ്റേ​റ്റ് കോ​ശ​ങ്ങ​ള്‍ മൂ​ത്ര​നാ​ളി​യെ ഞെ​രു​ക്കു​മ്പോ​ള്‍ മൂ​ത്രത​ട​സം ഉ​ണ്ടാ​കും.

മൂ​ത്രാ​ശ​യ​ത്തി​ല്‍ മൂ​ത്രം കെ​ട്ടി​ക്കി​ട​ന്ന് അ​ണു​ബാ​ധ​യ്ക്കു കാ​ര​ണ​മാ​കാം, മൂ​ത്ര​സ​ഞ്ചി​യി​ല്‍ ക​ല്ലു​ക​ളു​ണ്ടാ​കാ​നും സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.

മൂ​ത്രാ​ശ​യ​ത്തി​ല്‍ കെ​ട്ടി​ക്കി​ട​ക്കു​ന്ന മൂ​ത്രം അ​ണു​ബാ​ധ​യ്ക്കു കാ​ര​ണ​മാ​കു​ന്നു.​ കി​ഡ്‌​നി​യി​ൽ അ​ണു​ബാ​ധ​യ്ക്കും കാ​ര​ണ​മാ​കു​ന്നു.​ ചി​ല​പ്പോ​ള്‍ വൃ​ക്ക പ​രാ​ജ​യ​വും സം​ഭ​വി​ക്കാം.

പ്രോസ്റ്റേറ്റ് വലുപ്പം കൂടിയാൽ
പ്രോ​സ്റ്റേ​റ്റ് പു​രു​ഷ​ന്മാ​രി​ല്‍ മാ​ത്രം കാ​ണ​പ്പെ​ടു​ന്ന ഗ്ര​ന്ഥി​യാ​ണ്. 10-20 ഗ്രാ​മോ​ളം ഭാ​ര​മു​ള്ള പ്രോ​സ്റ്റേ​റ്റി​ന് മൂ​ന്നു സെ​ന്‍റി മീ​റ്റ​റി​ല​ധി​കം നീ​ളം വ​രും.

പ്രോ​സ്റ്റേ​റ്റ് കൂ​ടു​ത​ല്‍ വ​ലുപ്പം വ​ച്ചാ​ല്‍ ശു​ക്ല​ത്തി​ന്‍റെ ഉ​ല്‍​പാ​ദ​നം കു​റ​യു​കയും സ്ഖ​ല​നം ഉ​ണ്ടാ​കാ​തെ വ​രി​ക​യും ചെ​യ്യും. ഇ​ത് ലൈം​ഗി​ക​ ബ​ല​ക്കു​റ​വി​ന് കാ​ര​ണ​മാ​കും.

ഈ ​ഘ​ട്ട​ത്തി​ല്‍ ഹോ​മി​യോ​പ്പ​തി മ​രു​ന്നു ക​ഴി​ക്കു​ക​യാ​ണെ​ങ്കി​ല്‍ പ്രോ​സ്റ്റേ​റ്റി​ന്‍റെ വ​ലു​പ്പം കു​റ​യ്ക്കാ​ം. ലൈം​ഗി​ക ബ​ല​ക്കു​റ​വും കു​റ​യ്ക്കാ​നാവും.

Related posts

Leave a Comment