കുല്ഭൂഷണ് ജാദവിന്റെ അമ്മയേയും ഭാര്യയേയും പാക്കിസ്ഥാന് അപമാനിച്ചതില്‍ പ്രതിഷേധിച്ച് യുഎസിലെ പാക് എംബസിക്കു മുന്നില്‍ പ്രതിഷേധം. അമേരിക്കയിലെ ഇന്ത്യന്‍ വംശജരും ബലൂചിസ്ഥാന്‍ സ്വദേശികളുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ‘ചെരുപ്പ് കള്ളന് പാക്കിസ്ഥാന്’ എന്ന ഹാഷ് ടാഗോടെയുള്ള പ്ലക്കാര്‍ഡുകളുമായാണ് ഇവര്‍ പ്രതിഷേധം നടത്തിയത്.
ഡിസംബര്‍ 25ന് ഇസ്ലാമാബാദില് കുല്‍ഭൂഷണിനെ സന്ദര്‍ശിക്കാനെത്തിയ ഭാര്യയോടും അമ്മയോടും പാക്കിസ്ഥാന് അപമര്യാദയായാണ് പെരുമാറിയതെന്നായിരുന്നു ഇന്ത്യയുടെ പ്രധാന ആരോപണം. കുല്‍ഭൂഷന്റെ ഭാര്യയുടെ താലിമാല വരെ പാക്കിസ്ഥാന് ഊരി വാങ്ങിച്ചുവെന്നും ഷൂ പോലും ധരിക്കാന്‍ അനുവദിച്ചില്ലെന്നും ഇന്ത്യ കുറ്റപ്പെടുത്തിയിരുന്നു. മാത്യഭാഷയില്‍ കുല്‍ഭൂഷണോട് സംസാരിക്കാന്‍ ഇരുവരെയും പാക്കിസ്ഥാന് അനുവദിച്ചില്ല. ഇത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും ഇന്ത്യ പരാതിപ്പെട്ടിരുന്നു.