ശ്രീനഗര്‍: നോട്ടു നിരോധനത്തെത്തുടര്‍ന്ന് നിര്‍വീര്യമായിരുന്ന ജമ്മു കാഷ്മീരിലെ കല്ലേറ് വീണ്ടും പുനരാരംഭിച്ചു.തീവ്രവാദികളെ തുരത്തുന്നതിനിടെ സൈന്യത്തിനെതിരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. തുടര്ന്് ഇവര്‍ക്കെതിരേ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ മൂന്ന് പ്രദേശവാസികള്‍ കൊല്ലപ്പെടുകയും ചെയ്തു. ഒരു ഭീകരനെയും സൈന്യം വധിച്ചു.സൈന്യത്തിനെതിരെ കല്ലെറിഞ്ഞ പ്രദേശവാസികളായ സഹീദ് ധാര്‍, സാക്വിബ് അഹമ്മദ്, ഇഷ്ഫാഖ് അഹമ്മദ് വാനി എന്നിവരാണ് കൊല്ലപ്പെട്ടത്. ഒരു സൈനികനും പരുക്കേറ്റു.
ഛദൂരയിലെ ദര്‍ബുഗ് ഗ്രാമത്തിലെ ഒരു വീട്ടില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് സൈന്യം ഇവിടെയെത്തുന്നത്. ഇതേത്തുടര്‍ന്ന് ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യം തിരിച്ചു വെടിവച്ചപ്പോഴാണ് പ്രതിഷേധക്കാര്‍ സര്‍ക്കാരിനെതിരേ കല്ലെറിഞ്ഞത്. ഇതോടെ പ്രതിഷേധര്‍ക്കാര്‍ക്കെതിരെയും പ്രത്യാക്രമണം നടത്താന്‍ സൈന്യം നിര്‍ബന്ധിതമാവുകയായിരുന്നു. പ്രതിഷേധക്കാര്‍ക്കെതിരായ സൈനിക നടപടിയില്‍ 19 പേര്‍ക്ക് പരുക്കേറ്റു.അതിനിടെ പുല്‍വാമയിലെ ദ്രാബ്ഗാമില് സമീര്‍ ടൈഗര്‍ എന്ന ഭീകരന്റെ വീട്ടില്‍ നിന്നും ഗ്രനേഡ് കണ്ടെത്തി. സുരക്ഷ സംഘം എത്തുന്നതിന് മുമ്പ് രക്ഷപെട്ടതിനാല്‍ ഇയാളെ പിടികൂടാനായില്ല. പിടിച്ചെടുത്ത ഗ്രനേഡ് സൈന്യം നിര്‍വീര്യമാക്കി. കള്ളപ്പണം വീണ്ടും ജമ്മു കാഷ്മീരിലേക്കെത്തുന്നു എന്ന സൂചനയാണ് ഈ കല്ലേറു നല്‍കുന്നത്.