ന്യൂഡല്‍ഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ (ഇപിഎഫ്ഒ) പെന്ഷന് സ്വീകരിക്കുന്നവര്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള സമയം ജനുവരി 15 വരെ നീട്ടി. കറന്‍സി പിന്‍വലിക്കലിനെത്തുടര്‍ന്നു ബാങ്കുകളിലുള്ള തിരക്കു പരിഗണിച്ചാണിത്. നവംബര്‍ 30 നകമാണു സമര്‍പ്പിക്കേണ്ടിയിരുന്നത്.
അക്ഷയകേന്ദ്രങ്ങള്‍ അടക്കമുള്ള കോമണ്‍ സര്‍വീസ് സെന്ററുകളിലൂടെയും ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കാം. മൊബൈല്‍ ഫോണില്‍ ജീവന് പ്രമാണ് സോഫ്റ്റ്വേര്‍ വഴിയും ഇതു സമര്‍പ്പിക്കാം.