ശാസ്താംകോട്ട : ചിത്രകാരനും ഡിസൈനറും നാടൻ പാട്ട് കലാകാരനുമായ മനക്കര മനയിൽ സുഭദ്ര -പാച്ചു ദന്പതികളുടെ മകൻ പി.എസ്. ബാനർജി (41) അന്തരിച്ചു.
കോവിഡ് അനന്തര ചികിൽസയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ആയിരുന്നു, ഇന്ന് പുലർച്ചെയാണ് അന്ത്യം. ചിത്രകാരൻ പാട്ടുകാരൻ എന്നീ നിലകളിൽ ഏറെ ശ്രദ്ധേയനായിരുന്നു.
ടെക്നോപാർക്കിലെ ഒരു ഐ ടി സംരംഭത്തിൽ ഗ്രാഫിക് ഡിസൈനറായിരുന്നു. ബാനർജി പാടിയ താരക പെണ്ണാളേ എന്ന നാടൻ പാട്ട് ഏറെ ജനപ്രീതി നേടിയിരുന്നു. ഈ പാട്ടിലൂടെയാണ് ബാനർജി ശ്രദ്ധിക്കപ്പെടുന്നത്.
ഇതിനുശേഷം നിരവധി ശ്രദ്ധേയമായ നാടൻ പാട്ടുകൾ അദ്ദേഹം പാടി.ദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട വരകളായിരുന്നു ബാനർജിയുടേത്. ലളിതകലാ അക്കാദമി ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്. ഭാര്യ ജയപ്രഭ. രണ്ട് മക്കളുണ്ട്.