ചെങ്ങന്നൂർ: മധ്യതിരുവിതാംകൂറിന്റെ സാംസ്കാരിക തലസ്ഥാനം ആവേണ്ട ചെങ്ങന്നുർ ശ്മശാന ഭൂമിയായി മാറിയതിനു കാരണം ഇവിടം മാറിമാറി ഭരിച്ച എൽഡിഎഫ്-യുഡിഎഫ് മുന്നണികളാണെന്ന് എൻഡിഎ സ്ഥാനാർഥിയും ബിജെപി ദേശീയ നിർവാഹക സമിതി അംഗവുമായ പി എസ് ശ്രീധരൻ പിള്ള ആരോപിച്ചു. വെണ്മണി ഇല്ലത്തുമേപ്രം സർക്കാർ ആശുപത്രി സന്ദർശിച്ചതിനു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ ചെറിയ പ്രായത്തിൽ ചികിത്സക്കായി എവിടെ എത്തിയിട്ടുണ്ടെന്നും അന്നിവിടെ കിടത്തി ചികിത്സക്ക് ഉള്ള സൗകര്യവും എല്ലാ ദിവസവും ഡോക്ടർമാരും ഉണ്ടായിരുന്നു. എന്നാൽ അര നൂറ്റാണ്ടുകാലത്ത് യുഡിഎഫ് – എൽഡിഎഫ് ഭരണം ഏറെ പരിതാപകരമായ അവസ്ഥയിലേക്കാണ് കൊണ്ടിത്തിച്ചിരിക്കുന്നത്.
താൻ വിജയിച്ചു കഴിയുന്പോൾ, ആദ്യ പരിഗണനകൾ നൽകുന്നത് ആരോഗ്യ വിദ്യാഭ്യാസ രംഗങ്ങൾക്കും, കുടിവെള്ളം ഉറപ്പാക്കുന്നതിലും ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.