അന്ന് മുഖ്യമന്ത്രി ഇ.കെ. നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറി! വ്യാജമദ്യക്കാർക്കെതിരേ നടപടി എടുത്തതിനു സ്ഥലംമാറ്റി, വേട്ടയാടി; പി. ​ശ​ശിക്കെതിരേ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ടി​ക്കാ​റാം മീ​ണ

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ പൊ​​​ളി​​​റ്റി​​​ക്ക​​​ൽ സെ​​​ക്ര​​​ട്ട​​​റി പി​​. ശ​​​ശി​​​ക്കെ​​​തി​​​രെ അ​​​തി​​​രൂ​​​ക്ഷ വി​​​മ​​​ർ​​​ശ​​​ന​​​വു​​​മാ​​​യി, വി​​​ര​​​മി​​​ച്ച അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ടി​​​ക്കാ​​​റാം മീ​​​ണ.

തൃ​​​ശൂ​​​ർ ജി​​​ല്ലാ ക​​​ള​​​ക്ട​​​റാ​​​യി​​​രി​​​ക്കെ വ്യാ​​​ജക്ക​​​ള്ള് നി​​​ർ​​​മാ​​​താ​​​ക്ക​​​ൾ​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ത്ത​​​തി​​​ന്‍റെ പേ​​​രി​​​ൽ അ​​​ന്ന​​​ത്തെ മു​​​ഖ്യ​​​മ​​​ന്ത്രി ഇ.​​​കെ. നാ​​​യ​​​നാ​​​രു​​​ടെ പൊ​​​ളി​​​റ്റി​​​ക്ക​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രു​​​ന്ന പി. ​​​ശ​​​ശി ഇ​​​ട​​​പെ​​​ട്ട് ത​​ന്നെ സ്ഥ​​​ലം മാ​​​റ്റി​​​യെ​​​ന്നും പി​​​ന്നീ​​​ടു വേ​​​ട്ട​​​യാ​​​ടി​​​യെ​​​ന്നു​​​മാ​​​ണ് ടി​​​ക്കാ​​​റാം മീ​​​ണ​​​യു​​​ടെ ആ​​​ത്മ​​​ക​​​ഥ​​​യാ​​​യ ‘തോ​​​ൽ​​​ക്കി​​​ല്ല ഞാ​​​ൻ’ എ​​​ന്ന പു​​​സ്ത​​​ക​​​ത്തി​​​ൽ പ​​​റ​​​യു​​​ന്ന​​​ത്.

തൃ​​​ശൂ​​​ർ ജി​​​ല്ലാ ക​​​ള​​​ക്ട​​​റാ​​​യി​​​രി​​​ക്കേ വ്യാ​​​ജ ക്ക​​​ള്ള് നി​​​ർ​​​മാ​​​താ​​​ക്ക​​​ളെ പി​​​ടി​​​കൂ​​​ടി​​​യ​​​തി​​​ന് അ​​​ന്ന​​​ത്തെ എ​​​ക്സൈ​​​സ് മ​​​ന്ത്രി നേ​​​രി​​​ട്ടു വി​​​ളി​​​ച്ച് എ​​​തി​​​ർ​​​പ്പ് അ​​​റി​​​യി​​​ച്ചു. പി​​​ന്നാ​​​ലെ ത​​​ന്നെ സ്ഥ​​​ലംമാ​​​റ്റി.

കേ​​​സ് അ​​​ട്ടി​​​മ​​​റി​​​ക്കു​​​ന്ന​​​തി​​​നാ​​​യി അ​​​ന്ന​​​ത്തെ തൃ​​​ശൂ​​​ർ ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​യാ​​​യി​​​രു​​​ന്ന ബി. ​​​സ​​​ന്ധ്യ​​​ക്കുമേ​​​ൽ സ​​​മ്മ​​​ർ​​​ദം ചെ​​​ലു​​​ത്താ​​​നും ശ്ര​​​മ​​​മു​​​ണ്ടാ​​​യി.

ത​​​ല​​​സ്ഥാ​​​ന​​​ത്തുനി​​​ന്ന് ഇ​​​തി​​​നെ​​​ല്ലാം ചു​​​ക്കാ​​​ൻ പി​​​ടി​​​ച്ച​​​ത് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പൊ​​​ളി​​​റ്റി​​​ക്ക​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രു​​​ന്നു.

പി​​​ന്നീ​​​ട് സ്ഥ​​​ലംമാ​​​റി വ​​​യ​​​നാ​​​ട് എ​​​ത്തി​​​യ​​​പ്പോ​​​ഴും പ്ര​​​തി​​​കാ​​​ര ന​​​ട​​​പ​​​ടി തു​​​ട​​​ർ​​​ന്നു. നി​​​ർ​​​മി​​​തികേ​​​ന്ദ്ര​​​ത്തി​​​ന്‍റെ ഫ​​​ണ്ടു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട സാ​​​ങ്കേ​​​തി​​​ക പ്ര​​​ശ്ന​​​ത്തി​​​ൽ സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്തു.

ഇതിനു പി​​​ന്നി​​​ലും പൊ​​​ളി​​​റ്റി​​​ക്ക​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ നീ​​​ക്ക​​​ങ്ങ​​​ളാ​​​യി​​​രു​​​ന്നു. രാ​​​ഷ്‌ട്രീ​​​യ സ​​​മ്മ​​​ർ​​​ദ​​​ങ്ങ​​​ൾ​​​ക്ക് അ​​​ടി​​​മ​​​പ്പെ​​​ട​​​ാതി​​​രു​​​ന്ന​​​തി​​​ന്‍റെ പേ​​​രി​​​ൽ മാ​​​സ​​​ങ്ങ​​​ളോ​​​ളം ശ​​​ന്പ​​​ള​​​വും പ​​​ദ​​​വി​​​യും നി​​​ഷേ​​​ധി​​​ക്ക​​​പ്പെ​​​ട്ടു.

എ​​​ല്ലാം പൊ​​​ളി​​​റ്റി​​​ക്ക​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ ഉ​​​പ​​​ദേ​​​ശ​​​മെ​​​ന്നാ​​​ണ് ത​​​നി​​​ക്കാ​​​യി വാ​​​ദി​​​ച്ച​​​വ​​​രോ​​​ടു മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന ഇ.​​​കെ. നാ​​​യ​​​നാ​​​ർത​​​ന്നെ പ​​​റ​​​ഞ്ഞതെന്നാ​​​ണ് ആ​​​ത്മ​​​ക​​​ഥ​​​യി​​​ലെ തു​​​റ​​​ന്നു​​​പ​​​റ​​​ച്ചി​​​ൽ.

കെ. ​​​ക​​​രു​​​ണാ​​​ക​​​ര​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി​​​രി​​​ക്കെ ഭ​​​ക്ഷ്യമ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന ടി.​​​എ​​​ച്ച്. മു​​​സ്ത​​​ഫ പ്ര​​​തി​​​കാ​​​രബു​​​ദ്ധി​​​യോ​​​ടെ പെ​​​രു​​​മാ​​​റി​​​യെ​​​ന്നും മീ​​​ണ പ​​​റ​​​യു​​​ന്നു.

സ​​​ത്യ​​​സ​​​ന്ധ​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ച​​​തി​​​ന്‍റെ പേ​​​രി​​​ൽ ഇ​​​ട​​​തു -വ​​​ല​​​തു സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​ടെ കാ​​​ല​​​ത്തു നേ​​​രി​​​ട്ട സ​​​മ്മ​​​ർ​​​ദ​​​ങ്ങ​​​ളും ദു​​​ര​​​നു​​​ഭ​​​വ​​​ങ്ങ​​​ളു​​​മാ​​​ണു ടി​​​ക്കാ​​​റാം മീ​​​ണ​​​യു​​​ടെ പു​​​സ്ത​​​ക​​​ത്തി​​​ൽ പ​​​റ​​​യു​​​ന്ന​​​ത്.

നാ​​​ളെ രാ​​​വി​​​ലെ 11നു ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പ്ര​​​സ്ക്ല​​​ബ് ഹാ​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ പു​​​സ്ത​​​കം പ്ര​​​കാ​​​ശ​​​നം ചെ​​​യ്യും.
മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​നാ​​​യ എം.​​​കെ. രാ​​​മ​​​ദാ​​​സു​​​മാ​​​യി ചേ​​​ർ​​​ന്നാ​​​ണു ടി​​​ക്കാ​​​റാം മീ​​​ണ പു​​​സ്ത​​​കമെ​​​ഴു​​​തി​​​യ​​​ത്.

Related posts

Leave a Comment