തിരുവനന്തപുരം: പബ്ലിക് സർവീസ് കമ്മീഷൻ പുതുതായി 20 തസ്തികകളിലേക്കു വിജ്ഞാപനം പുറപ്പെടുവിക്കും. ഹാന്റക്സിൽ ലോവർ ഡിവിഷൻ ക്ലർക്ക് (എൻസിഎ-പട്ടികജാതി), കോളജ് വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ കന്പ്യൂട്ടർ സയൻസ്, ലക്ചറർ ഇൻ ഫിസിക്സ്, ലക്ചറർ ഇൻ ഉർദു, സംസ്ഥാന ആസൂത്രണ ബോർഡ്, അഗ്രികൾച്ചർ, സോഷ്യൽ സർവീസ് ഡിവിഷൻ എന്നിവയിൽ ചീഫ്, ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ ടെലഫോണ്ഓപ്പറേറ്റർ, വിവിധ കന്പനി/കോർപ്പറേഷനുകളിൽ സ്റ്റെനോഗ്രാഫർ/കോണ്‍ഫിഡൻഷൽ അസിസ്റ്റന്റ് വിവിധ ജില്ലകളിൽ ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിനിൽ ആയുർവേദ തെറാപ്പിസ്റ്റ്, കണ്ണൂർ ജില്ലയിൽ ഫാർമസിസ്റ്റ് ഗ്രേഡ്-2, വൊക്കേഷണൽ ഹയർസെക്കൻഡറി വകുപ്പിൽ നോണ്‍ വൊക്കേഷണൽ ടീച്ചർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സീനിയർ ലക്ചറർ ഇൻ ഡെർമറ്റോളജി ആൻഡ് വെനറോളജി, സീനിയർ ലക്ചറർ ഇൻ ഓർത്തോപീഡിക്സ്, സീനിയർ ലക്ചറർ ഇൻ പീഡിയാട്രിക്സ്, സീനിയർ ലക്ചറർ ഇൻ റേഡിയോ ഡയഗ്നോസിസ്, സീനിയർ ലക്ചറർ ഇൻ ട്യൂബർക്കുലോസിസ് ആൻഡ് റെസ്പിറേറ്ററി മെഡിസിൻ, വിവിധ വകുപ്പുകളിലെ കോണ്‍ഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ്-2, പാലക്കാട് ജില്ലയിൽ വിവിധ വകുപ്പുകളിൽ ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് എന്നീ തസ്തികകളിലേക്കാണു പിഎസ്സി വിജ്ഞാപനം പുറപ്പെടുവിക്കുന്നത്.
ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് സർജൻ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഡെമോണ്‍സ്ട്രേറ്റർ ഇൻ കംപ്യൂട്ടർ ഹാർഡ് വെയർ ആൻഡ് മെയിന്റനൻസ്, പട്ടികജാതി വികസന വകുപ്പിൽ ഇൻസ്ട്രക്ടർ ഇൻ സ്റ്റെനോഗ്രഫി, കണ്ണൂർ ജില്ലയിൽ ആരോഗ്യവകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ്-2, കേരള വാട്ടർ അഥോറിറ്റിയിൽ ഡിവിഷണൽ അക്കൗണ്ടന്റ് കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ ജൂനിയർ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തുടങ്ങിയ തസ്തികകളുടെ ചുരുക്കപ്പട്ടിക ഉടൻ പ്രസിദ്ധീകരിക്കും. ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷനിൽ എസി പ്ലാന്റ് ഓപ്പറേറ്റർ തസ്തികയിലേക്ക് ഇന്റർവ്യൂ നടത്തും.