തിരുവനന്തപുരം: പരീക്ഷ ഉൾപ്പെടെ, തെരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളിൽ ഉദ്യോഗാർഥിയുടെ തിരിച്ചറിയൽ ബയോമെട്രിക് സംവിധാനത്തിലൂടെ ഉറപ്പാക്കുന്നതിന് മുന്നോടിയായി ആധാർ ലഭ്യമായിട്ടുള്ള എല്ലാ ഉദ്യോഗാർഥികളും ആധാർ നന്പർ പ്രൊഫൈലുമായി ലിങ്ക് ചെയ്യണം. ഒറ്റത്തവണ രജിസ്ട്രേഷൻ മുഖേന നിലവിൽ അന്‍പത് ലക്ഷത്തോളം ഉദ്യോഗാർഥികൾ പിഎസ്സിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ആധാർ നന്പർ പ്രൊഫൈലുമായി ബന്ധിപ്പിക്കുന്നവിധം ചുവടെ ചേർക്കുന്നു.
* ഉദ്യോഗാർഥി പ്രൊഫൈലിൽ ലോഗിൻ ചെയ്യുക.
* ഹോം പേജിൽ കാണുന്ന ആധാർ ലിങ്കിംഗ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
* ലിങ്കിംഗ് ആധാർ വിത്ത് പ്രൊഫൈൽ വിൻഡോയിൽ ആധാർ നന്പർ, ആധാർ കാർഡിലുളള പേര് എന്നിവ നൽകി കണ്‍സെന്റ് ഫോർ ഓതന്റിക്കേഷനിൽ ടിക് ചെയ്തതിനുശേഷം ലിങ്ക് വിത്ത് പ്രൊഫൈൽ ബട്ടണ്‍ ക്ലിക്ക് ചെയ്ത് ആധാർ ലിങ്കിംഗ് പൂർത്തിയാക്കാം.