തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് വധശ്രക്കേസിലെ പ്രതികളായ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കേരള പബ്ലിക് സർവീസ് പരീക്ഷയില്‍ റാങ്ക് പട്ടികയില്‍ ഇടംപിടിച്ചതിനെക്കുറിച്ച് വിശദീകരണം നൽകാൻ പിഎസ്സി ചെയർമാൻ എം.കെ. സക്കീര്‍ തിങ്കളാഴ്ച ഗവർണർ ജസ്റ്റീസ് പി. സദാശിവത്തെ കാണും.
കേസിലെ പ്രതികൾ ഉൾപ്പെട്ട ആംഡ് പോലീസ് കോൺസ്റ്റബിൽ റാങ്ക് പട്ടികയെ കുറിച്ചുള്ള വിവരങ്ങൾ നേരിട്ടെത്തി വിശദീകരിക്കണമെന്ന് ഗവർണർ നേരത്തെ നിർദേശം നൽകിയിരുന്നു. ഇതേതുടർന്നാണ് ചെയർമാൻ ഗവർണറെ കാണുന്നത്. വിഷയത്തില്‍ പിഎസ്സിക്ക് വീഴ്ച ഉണ്ടായിട്ടില്ലെന്ന് ചെയർമാൻ വ്യക്തമാക്കിയിരുന്നു.