തിരുവനന്തപുരം: പിഎസ്സി ഉദ്യോഗാർഥികളുടെ സമരത്തിൽ വിട്ടുവീഴ്ചയ്ക്ക് തയാറല്ലെന്ന് ആവർത്തിച്ച് മന്ത്രി ഇ.പി. ജയരാജൻ. സമരം ചെയ്യുന്നവർ നേരിട്ട് വന്നാൽ ചർച്ചയ്ക്ക് നോക്കാം.
സെക്രട്ടേറിയറ്റിന് മുന്നിൽ ഉദ്യോഗാർഥികളെ കൊണ്ട് വെറുതെ സമരം ചെയ്യിപ്പിക്കുകയാണെന്നും മന്ത്രി പറഞ്ഞു.ഉദ്യോഗാർഥികളുടെ ആവശ്യം അംഗീകരിക്കുക അസാധ്യമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനും വ്യക്തമാക്കി.
അസാധ്യ ആവശ്യവുമായാണ് സെക്രട്ടറിയേറ്റിന് മുന്നിലെ സമരം. ബിജെപി, കോൺഗ്രസ് പ്രതിഷേധം ഉദ്യോഗാർഥികളോടുള്ള താത്പര്യം കൊണ്ടല്ലെന്നും വിജയരാഘവൻ പറഞ്ഞു.