തിരുവനന്തപുരം: പിഎസ്സി പരീക്ഷയുടെ ചോദ്യക്കടലാസുകള്‍ ഇംഗ്ലീഷിനൊപ്പം മലയാളത്തിലും വേണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി പിഎസ്സിയെ സമീപിക്കുന്നു. ഇക്കാര്യത്തിൽ പിഎസ്സിയുമായി മുഖ്യമന്ത്രി പിണറായി വിജയന് ഈ മാസം 16 ന് ചര്‍ച്ചനടത്തും.
ഇതുസംബന്ധിച്ച് പിഎസ്സി അധികാരികളുമായി സംസാരിക്കുമെന്ന് ഔദ്യോഗിക ഭാഷാ ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രി അറിയിച്ചിരുന്നു. തുടര്‍ച്ചയായ അവധി വന്നതുകൊണ്ടാണ് ചര്‍ച്ച 16 ലേക്ക് നീണ്ടത്.