ഉദ്യോഗാർഥികളെ കണ്ടെത്താൻ വിദ്യാർഥികളുടെ ഭാവി കളയുന്നെന്ന് ആക്ഷേപം; പി​എ​സ്എ​സി പ്ര​ഭാ​ത പ​രീ​ക്ഷ സ്കൂ​ളു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെതാ​ളം തെ​റ്റി​ക്കു​ന്ന​താ​യി അധ്യാപകർ

ആ​ല​പ്പു​ഴ: സ്കൂ​ൾ പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ൽ പി​എ​സ് സി രാ​വി​ലെ ന​ട​ത്തു​ന്ന പ​രീ​ക്ഷ സ്കൂ​ളു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ താ​ളം തെ​റ്റി​ക്കു​ന്ന​താ​യി ആ​ക്ഷേ​പം. കൂ​ടു​ത​ൽ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന പ​രീ​ക്ഷ​ക​ൾ സാ​ധ​ര​ണ സ്കൂ​ൾ അ​വ​ധി ദി​ന​മാ​യ ശ​നി​യാ​ഴ്ച​യാ​ണ് ന​ട​ത്തു​ന്ന​ത്.

എ​ന്നാ​ൽ, ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ കു​റ​വു​ള്ള പ​രീ​ക്ഷ​ക​ൾ സ്കൂ​ൾ പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ൽ രാ​വി​ലെ 7.30 മു​ത​ൽ 9.15 വ​രെ​യാ​ണ് ന​ട​ത്തു​ന്ന​ത്. മു​ന്പ് ആ​യി​രം ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ താ​ഴെ​യു​ള്ള മ​ത്സ​ര​പ​രീ​ക്ഷ​ക​ൾ മാ​ത്ര​മാ​ണ് സ്കൂ​ൾ പ്ര​വൃ​ത്തി​ദി​ന​ങ്ങ​ളി​ൽ രാ​വി​ലെ ന​ട​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ, ഇ​പ്പോ​ൾ അ​തി​ൽ കൂ​ടു​ത​ൽ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന പ​രീ​ക്ഷ​ക​ളും രാ​വി​ലെ ന​ട​ത്തു​ന്ന​തു​മൂ​ലം കൂ​ടു​ത​ൽ സ്കൂ​ളു​ക​ൾ ക​ണ്ടെ​ത്തേ​ണ്ട അ​വ​സ്ഥ​യാ​ണ്.

പ​ല​പ്പോ​ഴും വി​വി​ധ സ്കൂ​ളി​ലെ ഇ​ൻ​സ്ട്ര​ക്ട​ർ​മാ​രാ​യി എ​ത്തു​ന്ന അ​ധ്യാ​പ​ക​ർ​ക്കും ഇ​ത് ഏ​റെ ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കു​ന്നു. പ​ല​പ്പോ​ഴും പ​രീ​ക്ഷ ന​ട​ത്തി​പ്പി​നു ത​ലേ​ദി​വ​സ​മാ​ണ് പ​രീ​ക്ഷ ന​ട​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന സ്കൂ​ളു​ക​ളെ പി​എ​സ്സി അ​ധി​കൃ​ത​ർ വി​ളി​ച്ചു പ​റ​യു​ന്ന​തും. ഇ​ത് പ​ല​പ്പോ​ഴും സ്കൂ​ളി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ താ​ളം തെ​റ്റി​ക്കു​ന്നു​വെ​ന്ന ആ​ക്ഷ​പം ശ​ക്ത​മാ​ണ്.

Related posts