കോഴിക്കോട്: പിഎസ് സി അംഗത്തെ നിയമിക്കുന്നതിനു കോഴ വാങ്ങിയെന്ന ആരോപണത്തെത്തുടര്‍ന്ന് ടൗണ്‍ എരിയാ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിക്കെതിരായ നടപടി വിശദീകരിക്കാന്‍ ചേര്‍ന്ന സിപിഎം ബ്രാഞ്ച് യോഗത്തില്‍ വാക്കേറ്റവും ബഹളവും. പ്രമോദിന്റെ നാട്ടില്‍ നടന്ന ബ്രാഞ്ച് കമ്മിറ്റിയുടെയും അനുഭാവികളുടെയും യോഗത്തിലാണ് ബഹളമുണ്ടായത്.
ഒരു വിഭാഗമാളുകള്‍ പാര്‍ട്ടിയിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയതാണ് വാക്കേറ്റത്തിലേക്കു നയിച്ചത്. ജില്ലാ കമ്മിറ്റി അംഗം പി. നിഖിലാണ് മേല്‍കമ്മിറ്റി തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ എത്തിയിരുന്നത്.ഭൂമി തരം മാറ്റുന്നതുമായി ബന്ധപ്പെട്ട കോഴ ആരോപണമാണ് വാക്കേറ്റത്തിനു കാരണമായത്.
രണ്ടുവര്‍ഷം മുമ്പ് തരം മാറ്റിയ ഭൂമിക്ക് ഇപ്പോള്‍ പ്രമോദ് കോഴ വാങ്ങിയെന്ന പരാതിക്കുപിന്നില്‍ ഗൂഡാലോചനയുണ്ടെന്ന് ചിലര്‍ വാദിച്ചു. സത്യം തുറന്നുപയാന്‍ അനുവദിച്ചില്ലെങ്കില്‍ പാര്‍ട്ടി ഓഫീസിനുമുന്നില്‍ ആത്മഹത്യ െചയ്യുമെന്നും ഇയാള്‍ പറഞ്ഞു. മറ്റുള്ളവര്‍ അപ്പോള്‍ ഇയാളെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചതാണ് ബഹളത്തില്‍ കലാശിച്ചത്. ഇതേത്തുടര്‍ന്ന് ഏതാനുംപേര്‍ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി.
പിഎസ്സി അംഗത്വം നല്‍കാമെന്ന് പറഞ്ഞ് കോഴിക്കോട്ടെ ബിസിനസുകാരനില്‍നിന്ന് 22 ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് പ്രമോദിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയത്.ഇക്കാര്യം സിപിഎമ്മിന്റെ എല്ലാ ബ്രാഞ്ചുകമ്മിറ്റികളിലും ഇപ്പോള്‍ നേതാക്കള്‍ റിപ്പോര്ട്ടുചെയ്തുവരികയാണ്.