എ​ൽ​ഡി ക്ലാ​ർ​ക്ക്: പു​തി​യ റാ​ങ്ക് പ​ട്ടി​ക​യി​ൽ 32,573 പേ​ർ; പട്ടികയ്ക്ക് പിഎസ്‌സിയുടെ അംഗീകാരം; പഴയപട്ടിക റദ്ദായി

തി​​രു​​വ​​ന​​ന്ത​​പു​​രം: ലോ​​വ​​ർ ഡി​​വി​​ഷ​​ൻ ക്ലാ​​ർ​​ക്ക് ത​​സ്തി​​ക​​യി​​ലേ​​ക്കു പി​​എ​​സ്‌​​സി ന​​ട​​ത്തി​​യ പ​​രീ​​ക്ഷ​​യു​​ടെ പു​​തി​​യ റാ​​ങ്ക് പ​​ട്ടി​​ക​​യി​​ൽ 32,573 പേ​​ർ. 13,768 പേ​​ർ പ്രാ​​ഥ​​മി​​ക പ​​ട്ടി​​ക​​യി​​ലും 18,805 പേ​​ർ ഉ​​പ പ​​ട്ടി​​ക​​യി​​ലു​​മാ​​ണ് ഇ​​ടം നേ​​ടി​​യ​​ത്. പു​​തി​​യ റാ​​ങ്ക് പ​​ട്ടി​​ക വ​​ന്ന​​തോ​​ടെ പ​​ഴ​​യ റാ​​ങ്ക് പ​​ട്ടി​​ക അ​​പ്ര​​സ​​ക്ത​​മാ​​യി.

പു​​തി​​യ പ​​ട്ടി​​ക​​യ്ക്ക് ഇ​​ന്ന​​ലെ ചേ​​ർ​​ന്ന പി​​എ​​സ്‌​​സി യോ​​ഗം അം​​ഗീ​​കാ​​രം ന​​ൽ​​കി. ഇ​​ടു​​ക്കി ജി​​ല്ല​​യി​​ലെ റാ​​ങ്ക് പ​​ട്ടി​​ക പ്ര​​സി​​ദ്ധീ​​ക​​രി​​ക്കു​​ന്ന​​തു വൈ​​കും. ജി​​ല്ല​​യി​​ൽ ന​​ട​​ത്തി​​യ പ​​രീ​​ക്ഷ​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു ഹൈ​​ക്കോ​​ട​​തി​​യി​​ൽ കേ​​സ് നി​​ല​​നി​​ൽ​​ക്കു​​ന്ന​​തി​​നാ​​ലാ​​ണി​​ത്. പു​​തി​​യ റാ​​ങ്ക് പ​​ട്ടി​​ക​​യ്ക്ക് ഏ​​പ്രി​​ൽ ര​​ണ്ടു മു​​ത​​ൽ മൂ​​ന്നു വ​​ർ​​ഷം പ്രാ​​ബ​​ല്യ​​മു​​ണ്ട്.

റാ​​ങ്ക് പ​​ട്ടി​​ക​​യ​​ലും ഉ​​പ പ​​ട്ടി​​ക​​യി​​ലും ഉ​​ൾ​​പ്പെ​​ട്ട ഉ​​ൾ​​പ്പെ​​ട്ട ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ളു​​ടെ എ​​ണ്ണം ചു​​വ​​ടെ:

(ഉ​​പ​ പ​​ട്ടി​​ക​​ക​​ളി​​ലെ ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ളു​​ടെ എ​​ണ്ണം ബ്രാ​​ക്ക​​റ്റി​​ൽ). തി​​രു​​വ​​ന​​ന്ത​​പു​​രം- 1736 (1882), കൊ​​ല്ലം-978 (1350), പ​​ത്ത​​നം​​തി​​ട്ട-682 (1028), ആ​​ല​​പ്പു​​ഴ-809 (1254), കോ​​ട്ട​​യം-794 (1238), എ​​റ​​ണാ​​കു​​ളം-1216 (1819), തൃ​​ശൂ​​ർ-1534 (1919), മ​​ല​​പ്പു​​റം-1489 (1709), പാ​​ല​​ക്കാ​​ട്-1214 (1626), കോ​​ഴി​​ക്കോ​​ട് -1245 (2084), വ​​യ​​നാ​​ട്-481 (685), ക​​ണ്ണൂ​​ർ-994 (1277), കാ​​സ​​ർ​​ഗോ​​ഡ്-596 (934).

2015 മാ​​ർ​​ച്ച് 31ന് ​​നി​​ല​​വി​​ൽ വ​​ന്ന റാ​​ങ്ക് പ​​ട്ടി​​ക​​യാ​​ണ് ക​​ഴി​​ഞ്ഞ ദി​​വ​​സം റ​​ദ്ദാ​​യ​​ത്. ഇ​​തി​​ൽ 41,433 പേ​​രാ​​ണ് ഉ​​ൾ​​പ്പെ​​ട്ടി​​രു​​ന്ന​​ത്. ഇ​​തി​​ൽ നി​​ന്ന് ഇ​​തു​​വ​​രെ 10,050 പേ​​ർ​​ക്കു നി​​യ​​മ​​ന ശി​​പാ​​ർ​​ശ ന​​ൽ​​കി. ഈ ​​പ​​ട്ടി​​ക​​യി​​ൽ നി​​ന്നു നി​​ക​​ത്തു​​ന്ന​​തി​​നാ​​യി ആ​​യി​​ര​​ത്തി​​ല​​ധി​​കം ഒ​​ഴി​​വു​​ക​​ൾ കൂ​​ടി റി​​പ്പോ​​ർ​​ട്ട് ചെ​​യ്യ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്.

ഈ ​​ഒ​​ഴി​​വു​​ക​​ള​​ട​​ക്കം നി​​യ​​മ​​ന ശി​​പാ​​ർ​​ശ ന​​ട​​ത്തു​​ന്പോ​​ൾ റ​​ദ്ദാ​​യ റാ​​ങ്ക് പ​​ട്ടി​​ക​​യി​​ൽ​​നി​​ന്നും ആ​​കെ 11,100-ൽ ​​അ​​ധി​​കം പേ​​ർ​​ക്ക് നി​​യ​​മ​​ന ശി​​പാ​​ർ​​ശ ന​​ൽ​​കാ​​ൻ ക​​ഴി​​യു​​മെ​​ന്നാ​​ണ് പി​​എ​സ്‌​സി ക​​ണ​​ക്കു​​കൂ​​ട്ടു​​ന്ന​​ത്.

മു​​ൻ റാ​​ങ്ക് ലി​​സ്റ്റു​​ക​​ളെ അ​​പേ​​ക്ഷി​​ച്ച് ഏ​​റ്റ​​വും കു​​റ​​വ് നി​​യ​​മ​​നം ന​​ട​​ന്ന​​തി​​നാ​​ൽ ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ൾ പ്ര​​തി​​ഷേ​​ധ​​വു​​മാ​​യി രം​​ഗ​​ത്തെ​​ത്തി​​യി​​രു​​ന്നു. മു​​ൻ റാ​​ങ്ക് പ​​ട്ടി​​ക​​യി​​ലു​​ള്ള​​വ​​ർ​​ക്കാ​​യി പ്ര​​തീ​​ക്ഷി​​ത ഒ​​ഴി​​വു​​ക​​ൾ കൂ​​ടി ക​​ണ​​ക്കാ​​ക്കി 1691 സൂ​​പ്പ​​ർ ന്യൂ​​മ​​റി ത​​സ്തി​​ക​​ക​​ൾ സൃ​​ഷ്ടി​​ച്ച് നി​​യ​​മ​​നം ന​​ട​​ത്തി​​യ​​ത് ഈ ​​പ​​ട്ടി​​ക​​യി​​ലു​​ള്ള​​വ​​ർ​​ക്കു തി​​രി​​ച്ച​​ടി​​യാ​​യി.

ഇ​​ക്കാ​​ര​​ണ​​ത്താ​​ൽ മാ​​സ​​ങ്ങ​​ൾ വൈ​​കി​​യാ​​ണ് മാ​​ർ​​ച്ച് 31ന് ​​അ​​വ​​സാ​​നി​​ച്ച റാ​​ങ്ക് പ​​ട്ടി​​ക​​യി​​ൽ നി​​ന്നു നി​​യ​​മ​​നം ന​​ട​​ന്ന​​ത്. അ​​തി​​നാ​​ൽ മൂ​​ന്നു വ​​ർ​​ഷ​​ത്തെ കാ​​ലാ​​വ​​ധി​​യു​​ടെ പ്ര​​യോ​​ജ​​നം ല​​ഭി​​ച്ചി​​ല്ലെ​​ന്നാ​​ണ് ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ളു​​ടെ പ​​രാ​​തി.

ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ളു​​ടെ പ​​രാ​​തി​​യെ​​തു​​ട​​ർ​​ന്ന് ഒ​​ഴി​​വു​​ക​​ൾ എ​​ത്ര​​യും വേ​​ഗം റി​​പ്പോ​​ർ​​ട്ട് ചെ​​യ്യ​​ണ​​മെ​​ന്ന് മു​​ഖ്യ​​മ​​ന്ത്രി നി​​ർ​​ദേ​​ശം ന​​ൽ​​കി. ഇ​​തു പ്ര​​കാ​​രം ക​​ഴി​​ഞ്ഞ മാ​​ർ​​ച്ച് 17 മു​​ത​​ൽ 31 വ​​രെ 1079 ഒ​​ഴി​​വു​​ക​​ൾ പി​​എ​​സ് സി​​യെ അ​​റി​​യി​​ച്ചി​​രു​​ന്നു. പു​​തിയ ഒ​​ഴി​​വു​​ക​​ളി​​ലേ​​ക്ക് അ​​ടു​​ത്ത​​യാ​​ഴ്ച മു​​ത​​ൽ നി​​യ​​മ​​ന ശി​​പാ​​ർ​​ശ ന​​ൽ​​കും.

Related posts