തിരുവനന്തപുരം: പിഎസ്എസി പരീക്ഷകൾ ഇനി മുതൽ മലയാളത്തിലും നടത്തുന്നതിന് മുഖ്യമന്ത്രി പിണറായി വിജയനും പിഎസ്സി ചെയർമാൻ എം.കെ.സക്കീറും തമ്മിൽ നടത്തിയ ചർച്ചയിൽ തത്വത്തിൽ ധാരണ ആയെങ്കിലും സമരം തുടരുമെന്ന് ഐക്യമലയാള പ്രസ്ഥാനം. ഇക്കാര്യത്തിൽ ഔദ്യോഗിക ഉറപ്പ് ലഭിക്കുന്നതുവരെ സമരം തുടരുമെന്ന് ഐക്യമലയാള പ്രസ്ഥാനം നേതാക്കൾ പറഞ്ഞു.
പിഎസ്സി ആസ്ഥാനത്തിന് മുമ്പില്‍ ഐക്യമലയാള പ്രസ്ഥാനം നടത്തുന്ന നിരാഹാര സമരം പത്തൊൻപത് ദിവസം പിന്നിടുമ്പോഴാണ് പരീകൾ മലയാളത്തിൽ കൂടി നടത്തുന്നതിന് തത്വത്തിൽ അംഗീകാപമായത്. കഴിഞ്ഞ മാസം 29 നാണ് പിഎസ്സി ആസ്ഥാനത്ത് ഐക്യമലയാള പ്രസ്ഥാനം നിരാഹാര സമരം തുടങ്ങിയത്.
സാംസ്ക്കാരിക നായകരും പ്രതിപക്ഷവും ഐക്യമലയാളം പ്രസ്ഥാനം സമരത്തിന് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിഎസ്സിയുമായി ചർച്ച നടത്തിയത്.