കൊല്ലം: ജില്ലാ പിഎസ്സി ഓഫീസിലെ ഫോണിൽ വിളിച്ചാൽ പലപ്പോഴും കിട്ടാറില്ലെന്ന് പരാതി. ഫോൺ എടുത്താൽ കൃത്യമായ മറുപടിയില്ല. മിക്കപ്പോഴും ഫോൺ കിട്ടാറുമില്ല. ഈ ടെലിഫോൺ നമ്പറിലെ സേവനം താല്ക്കാലികമായി നിർത്തിവച്ചിരിക്കുന്നു എന്നാണ് കേൾക്കാൻ കഴിയുക.
ചിലപ്പോൾ ഫോൺ മാറ്റിവയ്ക്കുന്നതായും ഉദ്യോഗാർഥികൾക്ക് പരാതിയുണ്ട്. മറുപടി പറയുന്നയാൾ ഒന്നും വ്യക്ത മായി പറയാറില്ല. ഉദ്യോഗാർഥികളോട് ചിലപ്പോൾ ധിക്കാരപരമായി മറുപടി പറയുന്നതായും ആക്ഷേപമുണ്ട്. പകുതി മറുപടി പറയുമ്പോൾ തന്നെ ഫോൺ കട്ട് ചെയ്യുന്നതും പതിവാണ്. ജില്ലാ ഓഫീസിൽ ഫോൺ കോളുകൾ സ്വീകരിച്ച് വ്യക്തമായ മറുപടി നൽകാൻ പ്രാപ്തരായവരെ നിയമിക്കണമെന്ന് ഉദ്യോഗാർഥികൾ ആവശ്യപ്പെട്ടു.