തിരുവനന്തപുരം: അഞ്ചു തസ്തികകളിലേക്കുള്ള സാധ്യതാ പട്ടിക ഉടൻ പ്രസിദ്ധീകരിക്കുന്നതിനു തിങ്കളാഴ്ച ചേർന്ന പിഎസ്സി യോഗം തീരുമാനിച്ചു. പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിലെ വിവിധ വകുപ്പുകളിൽ ആയ, കൊല്ലം, കോട്ടയം, വയനാട്, കാസർഗോഡ് ജില്ലകളിൽ ആരോഗ്യ വകുപ്പിൽ മോട്ടോർ മെക്കാനിക്, ഇടുക്കി ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് (ഹോമിയോ-വിശ്വകർമ), മലപ്പുറം ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് (ഹിന്ദു നാടാർ), ഇടുക്കി ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് (എസ്സി) എന്നീ തസ്തികകളിലേക്കുള്ള സാധ്യതാ പട്ടികയാണ് പ്രസിദ്ധീകരിക്കുന്നത്.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ ഇൻഫെക്ഷ്യസ് ഡിസീസസ്, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സീനിയർ ലക്ചറർ ഇൻ ഡെർമറ്റോളജി ആൻഡ് വെനറോളജി (എസ്സി), ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ കോമേഴ്സ് (ജൂണിയർ), സോഷ്യോളജി (എസ്സി) എന്നീ തസ്തികകളിലേക്കുള്ള ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നതിനും യോഗം തീരുമാനിച്ചു.