തിരുവനന്തപുരം: പിഎസ്സി റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പിഎസ്സി റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയ നോട്ടീസിനു മറുപടി നൽകുകയായിരുന്നു അദ്ദേഹം.
ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ കാലതാമസമുണ്ടായിട്ടില്ല. റാങ്ക് ലിസ്റ്റ് പ്രകാരം എല്ലാവർക്കും നിയമനം ഉറപ്പാക്കണമെന്നാണ് സർക്കാർ നയമെന്നും മുഖ്യമന്ത്രി വിശദമാക്കി.
മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ അടിയന്തര പ്രമേയത്തിനു സ്പീക്കർ അനുമതി നിഷേധിച്ചു. പിഎസ്സിയെ പാർട്ടി നിയമന കേന്ദ്രമാക്കിയെന്നും പാർട്ടിയിലുള്ളവർക്കും ബന്ധുക്കൾക്കും മാത്രമാണ് സർക്കാർ നിയമനം നൽകാറുള്ളതെന്നും പ്രതിപക്ഷത്തിനു വേണ്ടി അടിയന്തര പ്രമേയത്തിനു നോട്ടീസ് നൽകിയ ഷാഫി പറന്പിൽ എംഎൽഎ കുറ്റപ്പെടുത്തി.