തിരുവനന്തപുരം: നിലവിലുള്ള പിഎസ്സി റാങ്ക് പട്ടികളുടെ കാലാവധി നീട്ടുന്നതു സർക്കാർ പരിഗണനയിൽ ഇല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യണമെന്ന് വകുപ്പു മേധാവികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
മാർച്ച് 31ന് 14 ജില്ലകളിലെയും എൽഡി ക്ലർക്ക് റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കുകയാണെന്നും 23, 922പേർ നിയമനം കാത്തിരിക്കുകയാണെന്നും കെ.രാജന്റെ സബ്മിഷനു മറുപടിയായി മുഖ്യമന്ത്രി അറിയിച്ചു.
എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം 60,000 പേർക്കു നിയമന ശിപാർശ നൽകി. എൽഡി ക്ലർക്ക് തസ്തികയിൽ 9,656 പേർക്കാണു നിയമന ശിപാർശ നൽകിയത്. 12,500 പുതിയ തസ്തികകൾ സൃഷ്ടിച്ചു. സൂപ്പർ ന്യൂമററി തസ്തികകൾ ഇനി സൃഷ്ടിക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.