ത​ട്ടി​പ്പ് മൂ​ന്ന് പ്ര​തി​ക​ളിൽ ഒതുങ്ങും;  പി​എ​സ്‌​സി പ​രീ​ക്ഷ ക്ര​മ​ക്കേ​ടിൽ പ്ര​തി​ക​ൾ​ക്കൊ​ഴി​കെ നി​യ​മ​ന​മാ​കാ​മെ​ന്ന് ക്രൈം ബ്രാഞ്ച് റി​പ്പോ​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: എ​സ്എ​ഫ്ഐ നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ട്ട പി​എ​സ്‌​സി പ​രീ​ക്ഷ ക്ര​മ​ക്കേ​ടി​ൽ പി​എ​സ്‌​സി​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി ക്രൈം​ബ്രാ​ഞ്ച്. സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ പ​ട്ടി​ക​യി​ൽ​നി​ന്ന് നി​യ​മ​ന​മാ​കാ​മെ​ന്ന് ക്രൈം​ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട് ന​ൽ​കി.

എ​സ്എ​ഫ്ഐ നേ​താ​ക്ക​ളാ​യ ഒ​ന്നും ര​ണ്ടും മൂ​ന്നും പ്ര​തി​ക​ൾ​ക്കൊ​ഴി​കെ നി​യ​മ​നം ന​ൽ​കാം. സി​വ​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്നി​ട്ടി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ത​ട്ടി​പ്പ് മൂ​ന്ന് പ്ര​തി​ക​ളി​ലൊ​തു​ങ്ങു​ന്നു​വെ​ന്നും ക്രൈം​ബ്രാ​ഞ്ച് ക​ണ്ടെ​ത്തി.

ക്രൈം​ബ്രാ​ഞ്ച് എ​ഡി​ജി​പി ടോ​മി​ൻ ത​ച്ച​ങ്ക​രി​യാ​ണ് പി​എ​സ്‌​സി​ക്ക് റി​പ്പോ​ർ​ട്ട് കൈ​മാ​റി​യ​ത്. തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ കു​ത്ത്ക്കേ​സി​ല്‍ പ്ര​തി​യാ​യ ശി​വ​ര​ഞ്ജി​ത്തി​ന് സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ പ​രീ​ക്ഷ​യി​ൽ ഒ​ന്നാം റാ​ങ്കാ​ണ്.

78.33 മാ​ർ​ക്കാ​ണ് ശി​വ​ര​ഞ്ജി​ത്തി​ന് കി​ട്ടി​യ​ത്. സ്പോ​ർ​ട്സ് ക്വോ​ട്ട​യി​ലെ മാ​ർ​ക്ക് കൂ​ടി ക​ണ​ക്കി​ലെ​ടു​ത്ത​പ്പോ​ൾ മാ​ർ​ക്ക് തൊ​ണ്ണൂ​റി​ന് മു​ക​ളി​ലാ​യി. ഒ​ന്നാം റാ​ങ്കും കി​ട്ടി. സ്പോ​ര്‍​ട്‍​സ് വെ​യി​റ്റേ​ജാ​യി 13.58 മാ​ര്‍​ക്കാ​ണ് കി​ട്ടി​യ​ത്. ഇ​ത് കൂ​ടി ചേ​ര്‍​ത്ത​പ്പോ​ള്‍ 91.9 മാ​ര്‍​ക്ക് ല​ഭി​ച്ചു.

ര​ണ്ടാം പ്ര​തി​യാ​യ ന​സീം പോ​ലീ​സ് റാ​ങ്ക് ലി​സ്റ്റി​ല്‍ 28-ാം റാ​ങ്കു​കാ​ര​നാ​ണ്. 65.33 മാ​ര്‍​ക്കാ​ണ് ന​സീ​മി​ന് ല​ഭി​ച്ച​ത്. ജൂ​ലൈ ഒ​ന്നി​നാ​ണ് റാ​ങ്ക് ലി​സ്റ്റ് പു​റ​ത്തു​വ​ന്ന​ത്. ത​ട്ടി​പ്പ് പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ പ്ര​തി​ക​ളെ റാ​ങ്ക് പ​ട്ടി​ക​യി​ല്‍ നി​ന്നും നീ​ക്കി​യി​രു​ന്നു.

Related posts