തിരുവനന്തപുരം: പൂജപ്പുര ചിന്നമ്മ മെമ്മോറിയല്‍ ഗേള്‍സ് സ്കൂളില്‍ പിഎസ്സി പരീക്ഷയ്ക്ക് ആള്‍മാറാട്ട ശ്രമം. ഇന്വിജിലേറ്ററെത്തി ഹാള്‍ടിക്കറ്റ് പരിശോധിക്കുന്നതിനിടെ പരീക്ഷ എഴുതാനെത്തിയ ആള് ഇറങ്ങിയോടി.
ഇന്ന് രാവിലെ നടന്ന യൂണിവേഴ്സിറ്റി എല്‍ജിഎസ് പരീക്ഷയിലാണ് ആള്മാട്ടത്തിന് ശ്രമമുണ്ടായത്. പരീക്ഷാഹാളില്‍ എല്ലാവരുടേയും തിരിച്ചറിയല്‍ കാര്‍ഡും ഹാൾടിക്കറ്റും തമ്മിൽ ഒത്തുനോക്കിയുള്ള വേരിഫിക്കേഷനിടെ ഇന്‍വിജിലേറ്റര്‍ക്ക് സംശയം തോന്നി. ഇദ്ദേഹം സംശയം പ്രകടിപ്പിക്കുന്നതിനിടെ പരീക്ഷ എഴുതാനെത്തിയ ആള് ഇറങ്ങി ഓടുകയായിരുന്നു.
തുടർന്ന് അതികൃധർ ആള്‍മാറാട്ടത്തിനുള്ള ശ്രമം നടന്നതായി പൂജപ്പുര പോലീസില്‍ പരാതി നല്കി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.