
പാരീസ്: പത്ത് പേരായി ചുരുങ്ങിയ സെന്റ് എറ്റിയനെ തോല്‍പ്പിച്ചു ഫ്രഞ്ച് കപ്പ് പിഎസ്ജി സ്വന്തമാക്കി. ഫൈനലിൽ സെന്റ് എറ്റിയനെ മറുപടിയില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് പിഎസ്ജി കപ്പുയർത്തിയത്. പതിനാലാം മിനിറ്റിൽ ബ്രസീലിയൻ സൂപ്പർ താരം നെയ്മർ നേടിയ ഗോളിലാണ് പിഎസ്ജിയുടെ വിജയം.
മുപ്പത്തിയൊന്നാം മിനിറ്റിലാണ് സെന്റ് എറ്റിയൻ പത്തു പേരായി ചുരുങ്ങുന്നത്. കൈലിയന്‍ എംബാപ്പെയെ വീഴ്ത്തിയതിന് പെരിൻ ചുവപ്പ് കാർഡ് കണ്ടു പുറത്തായി. കരഞ്ഞ് കൊണ്ട് മൈതാനം വിട്ട എംബപ്പെ മത്സരശേഷം ക്രച്ചസിലാണ് തിരികെ എത്തിയത്.
പിഎസ്ജിയുടെ പതിമൂന്നാം ഫ്രഞ്ച് കപ്പ് നേട്ടമാണിത്. ഫ്രഞ്ച് കപ്പ് ഉയർത്തിയെങ്കിലും എംബപ്പെയുടെ പരിക്ക് പിഎസ്ജിക്ക് വന്‍ തിരിച്ചടിയാണ്. കോപ്പാ ലീഗ് ഫൈനലും ചാംപ്യന്‍സ് ലീഗിലും എംബപ്പെയ്ക്കു കളിക്കാനാകുമോയെന്ന് സംശയമാണ്.