സിഡ്നി: ഓസ്ട്രേലിയയുടെ പടിഞ്ഞാറൻ തീരത്ത് അടിഞ്ഞ അജ്ഞാത വസ്തു ഇന്ത്യൻ റോക്കറ്റിന്റെ അവശിഷ്ടമെന്നു സ്ഥിരീകരണം.
രണ്ടു മീറ്റർ ഉയരത്തിൽ സിലിണ്ടർ ആകൃതിയിലുള്ള വസ്തു ജൂലൈ മധ്യത്തിലാണ് പെർത്തിനടുത്ത് ജൂലിയൻ ബേ തീരത്ത് കണ്ടെത്തിയത്. ഇന്ത്യയുടെ പിഎസ്എൽവി റോക്കറ്റിന്റെ അവശിഷ്ടമാണിതെന്ന് ഓസ്ട്രേലിയൻ ബഹിരാകാശ ഏജൻസി അറിയിച്ചു.