കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പിആർ വർക്ക് ഫലം കണ്ടെന്ന് കോൺഗ്രസ് നേതാവ് പി.ടി തോമസ്. വലിയ തോതിലുള്ള വർഗീയ പ്രീണനം കേരളത്തിൽ നടന്നുവെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് വലിയ ഗർത്തത്തിലേക്ക് പോകുമ്പോൾ ചവിട്ടാൻ ആഗ്രഹിക്കുന്നില്ല. പരാജയം ഒരു വ്യക്തിയിൽ അടിച്ചേൽപ്പിക്കുന്നില്ല.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മികച്ച പ്രകടനം കാഴ്ചവച്ചെന്നും പി.ടി. തോമസ് പറഞ്ഞു.