എനിക്കും വിഷമമുണ്ട് പക്ഷേ ..! ചിത്രയെ ഒഴിവാക്കിയതിൽ തനിക്കു പങ്കില്ല; കമ്മറ്റിയിൽ പങ്കെടുത്തത് നിരിക്ഷകയെന്ന നിലയിൽ മാത്രമെന്ന വിശദീകരണവുമായി ന്നു പി.ടി. ഉഷ

കോഴിക്കോട്: ലോക ചാന്പ്യൻഷിപ്പിൽനിന്നു പി.യു. ചിത്രയെ ഒഴിവാക്കിയതിൽ തനിക്കു പങ്കില്ലെന്നു പി.ടി. ഉഷ. താൻ സെലക്ഷൻ കമ്മിറ്റി അംഗമല്ല. നിരീക്ഷക എന്ന നിലയിലാണ് കമ്മിറ്റിയിൽ പങ്കെടുത്തത്. ചിത്രയെ ഒഴിവാക്കിയതിൽ തനിക്കു വിഷമമുണ്ടെന്നും ഉഷ പറഞ്ഞു.

ലോക ചാന്പ്യൻഷിപ്പിനുള്ള സെലക്ഷൻ മാനദണ്ഡത്തിന് അടുത്തെത്തിയവരെ തെരഞ്ഞെടുത്താൽ മതിയെന്നു സെലക്ഷൻ കമ്മിറ്റി തീരുമാനിച്ചിരുന്നു. സ്ഥിരതയില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ചിത്രയെ അവഗണിച്ചത്. ചിത്രയെ ടീമിൽ ഉൾപ്പെടുത്തണമെന്നായിരുന്നു തന്‍റെ താത്പര്യമെന്നും ഉഷ കൂട്ടിച്ചേർത്തു.

സെലക്ഷൻ കമ്മിറ്റിയിൽ പി.ടി. ഉഷയടക്കം മൂന്ന് മലയാളികളുണ്ടായിട്ടും ചിത്രയ്ക്ക് അവസരം നിഷേധിച്ചത് വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് ഉഷ വിശദീകരണവുമായി രംഗത്ത് എത്തിയത്.

Related posts