കോഴിക്കോട്: : ഹവാല പണമിടപാടുമായി ബന്ധപ്പെട്ട് ഇടത് എംഎൽഎ പിടിഎ റഹീമിന്റെ മകനും മരുമകനും സൗദി അറേബ്യയിലെ ദമാമിൽ പിടിയിലായി . എംഎൽഎയുടെ മകൻ ടി.പി ഷബീർ.മരുമകൻ ഷബീർ വായോളി എന്നിവരാണ് പിടിയിലായത്. കഴിഞ്ഞദിവസമാണ് വിവരം നാട്ടിലെ ബന്ധുക്കള്‍ അറിഞ്ഞത്.
നേരത്തെ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എംഎൽഎയ്ക്കെതിരെ നിരവധി ആരോപണൾ ഉയർന്നിരുന്നു. എംഎൽഎ ഉപയോഗിക്കുന്ന കാർ സ്വർണക്കടത്ത് കേസിലെ പ്രതി സമ്മാനമായി നൽകിയതെന്നായിരുന്നു ആരോപണം. മുന്‍ ഡിസിസി പ്രസിഡന്റ് ടി.സിദ്ദിഖിനെ പരാജയപ്പെടുത്തിയണ് പിടിഎ റഹീം കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ വിജയിച്ചത്.
ഈ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മണ്ഡലത്തില്‍ വ്യാപകമായി കള്ളപ്പണം ഒഴുക്കിയതായി നേരത്തെ ആരോപണമുണ്ടായിരുന്നു. അതേസമയം സംഭവത്തെ കുറിച്ച് പിടിഎ റഹീം എംഎല്‍എ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.