
പത്തനംതിട്ട: ജില്ലയില്‍ ആരോഗ്യപ്രവര്‍ത്തകയ്ക്കടക്കം ഇന്നലെ 17 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ടുപേര്‍ക്ക് രോഗമുക്തി. സംസ്ഥാനത്ത് ഒരുദിനം ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്ത ഇന്നലെ ജില്ലയിലെയും ഇതേവരെയുള്ള ഉയര്‍ന്ന കണക്കാണ്.
ഇതോടെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 186 ആയി. ഇവരില്‍ 119 പേര് വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്.പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ കോവിഡ് വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന നഴ്സി(34)നാണ് രോഗം സ്ഥിരീകരിച്ചത്.
കോവിഡ് ഡ്യൂട്ടിയെത്തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന നഴ്സിനു പ്രത്യേക രോഗലക്ഷണങ്ങളൊന്നുമില്ലായിരുന്നെങ്കിലും പരിശോധനകളുടെ ഭാഗമായി സ്രവം എടുക്കുകയായിരുന്നു.
ഇവരുമായി ജോലി സമയത്ത് സമ്പര്‍ക്കമുണ്ടായിരുന്ന ആറുപേരെയും സ്രവപരിശോധനാ സമയത്തുണ്ടായ സമ്പര്‍ക്കത്തില്‍ ആറുപേരെയും നിരീക്ഷണത്തിലാക്കി.
ഇന്നലെ രോഗം സ്ഥിരീകരിച്ച മറ്റുള്ളവരില്‍ ഒമ്പതുപേര്‍ വിദേശത്തുനിന്നും ഏഴുപേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. മുംബൈയില്‍നിന്നെത്തിയ അയിരൂര്‍ സ്വദേശി (49)യും ഇയാളുടെ മകളും (14) കോവിഡ് പോസിറ്റീവായി. ഇവര്‍ കഴിഞ്ഞ 14-നാണ് നാട്ടിലെത്തിയത്.ഇന്നലെ രോഗം സ്ഥിരീകരിച്ച മറ്റുള്ളവര്‍: 14ന് കുവൈറ്റില്‍ നിന്നെത്തിയ ചുരുളിക്കോട് സ്വദേശി(30), 15ന് സൗദിഅറേബ്യയില്‍ നിന്ന് എത്തിയ ഓതറ വെസ്റ്റ് സ്വദേശി(50) , 15ന് സൗദിഅറേബ്യയില്നിന്നു വന്ന കൂടല്‍ സ്വദേശി(56), ഏഴിന് മഹാരാഷ്്ട്രയില്‍ നിന്നെത്തിയ മൈലപ്ര സ്വദേശി(35), 13ന് കുവൈറ്റില്‍നിന്ന് എത്തിയ വകയാര്‍ സ്വദേശി(52), അഞ്ചിന് ദുബായില്‍നിന്നെത്തിയ വെട്ടിപ്രം സ്വദേശി(55), എട്ടിന് മഹാരാഷ്ട്രയില്‍നിന്നെത്തിയ ചാത്തങ്കേരി പെരിങ്ങര സ്വദേശി(53), 12ന് കുവൈറ്റില്‍നിന്നു വന്ന കവിയൂര്‍ സ്വദേശി( 41), മേയ് 26ന് യുഎഇയില്‍ നിന്ന് എത്തിയ തടിയൂര്‍ സ്വദേശി(27), ആറിന് ഉത്തര്‍പ്രദേശില്‍ നിന്നെത്തിയ കുളനട സ്വദേശി(22)്, 11ന് കുവൈറ്റില്‍ നിന്നു വന്ന കല്ലൂപ്പാറ സ്വദേശി(38), 10ന് മഹാരാഷ്ട്രയില്‍ നിന്നെത്തിയ ചെന്നീര്‍ക്കര സ്വദേശി(48), 10ന് മഹാരാഷ്ട്രയില്‍നിന്നു വന്ന ചെന്നീര്‍ക്കര സ്വദേശിനി(47), 13ന് കുവൈറ്റില്‍നിന്ന് എത്തിയ വെസ്റ്റ് ഓതറ സ്വദേശി(39).ആലപ്പുഴ ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ഒരു വ്യക്തി റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയിലും, കോട്ടയം ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ഒരു വ്യക്തി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും ചികിത്സയിലുണ്ട്.
കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ ഒരാള്‍ മരണമടഞ്ഞിട്ടുണ്ട്. ചികിത്സയില്‍ ഉണ്ടായിരുന്ന രണ്ടു പേര് ഇന്നലെ രോഗമുക്തരായി. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 66 ആയി. ചികിത്സയിലുള്ളവരില്‍ 115 പേര് ജില്ലയിലും മൂന്നുപേര്‍ കോട്ടയം മെഡിക്കല്‍ കോളജിലും ഒരാള്‍ മഞ്ചേരി മെഡിക്കല്‍ കോളജിലുമാണ്.രോഗബാധിതരുള്പ്പെടെ 133 പേരാണ് ആശുപത്രി ഐസൊലേഷനിലുള്ളത്.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 52 പേരും കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 10 പേരും റാന്നി മേനാംതോട്ടം കോവിഡ് ഒന്നാംനിര ചികിത്സാ കേന്ദ്രത്തില്‍ 64 പേരും ഐസൊലേഷനിലുണ്ട്.സ്വകാര്യ ആശുപത്രികളില്‍ ഏഴു പേരാണ് ഐസൊലേഷനില്‍ കഴിയുന്നത്. ഇന്നലെ പുതുതായി 22 പേരെയാണ് ഐസൊലേഷനില്‍ പ്രവേശിപ്പിച്ചത
നിരീക്ഷണത്തില്‍ 5184 പേര്
കോവിഡ്-19മായി ബന്ധപ്പെട്ട് ജില്ലയില്‍ 5184 പേര് നിരീക്ഷണത്തില്‍. ഇവരില്‍ 550 പേര് വിവിധ പോസിറ്റീവ് കേസുകളുമായി ബന്ധപ്പെട്ട് സമ്പര്‍ക്കത്തിലുള്ളവരാണ്.ഇതര സംസ്ഥാനങ്ങളില്‍നിന്ന് തിരിച്ചെത്തിയ 3228 പേരും വിദേശത്തുനിന്ന് തിരിച്ചെത്തിയ 1406 പേരും നിലവില്‍ നിരീക്ഷണത്തിലാണ്.
വിദേശത്തുനിന്നും ഇന്നലെ തിരിച്ചെത്തിയ 258 പേരും ഇതര സംസ്ഥാനങ്ങളില്‍ നിന്നുംമെത്തിയ 174 പേരും ഇതില്‍ ഉള്‍പ്പെടുന്നു. 133 കോവിഡ് കെയര്‍ സെന്ററുകളിലായി 1140 പേര് താമസിക്കുന്നുണ്ട്.ജില്ലയില്‍ നിന്ന് ഇന്നലെ 278 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതുവരെ ജില്ലയില്‍ നിന്നും 12204 സാമ്പിളുകള്‍ ആണ് പരിശോധനയ്ക്കായി അയച്ചു.ഇന്നലെ 224 സാമ്പിളുകള്‍ നെഗറ്റീവായി റിപ്പോര്‍ട്ട് ചെയ്തു. 893 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്