കൊച്ചി: ലോക അത്ലറ്റിക് മീറ്റിൽ പങ്കെടുപ്പിക്കണമെന്ന ഉത്തരവ് ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷൻ പാലിച്ചില്ലെന്നാരോപിച്ച് പി.യു. ചിത്ര നൽകിയ കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി സെപ്റ്റംബർ 20ന് പരിഗണിക്കാനായി മാറ്റി. ഇന്നലെ ഹർജി പരിഗണിക്കുന്പോൾ ഒരു അത്ലറ്റിന്റെ ഭാവി നശിപ്പിക്കുന്നതിൽ ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷൻ വിജയിച്ചെന്ന് കോടതി വിമർശിച്ചു.
ഓഗസ്റ്റ് ആദ്യം നടന്ന ലോക അത്ലറ്റിക് മീറ്റിൽ ചിത്രയെ പങ്കെടുപ്പിക്കണമെന്നും ഫെഡറേഷൻ ഇതുറപ്പാക്കണമെന്നും ജൂലൈ 28ന് ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ നിർദേശിച്ചിരുന്നു. ഇതു നടപ്പാക്കിയില്ലെന്നാരോപിച്ചാണ് പി.യു. ചിത്ര കോടതിയലക്ഷ്യ ഹർജി നൽകിയത്.