സ്വന്തം ലേഖകന്‍
കോഴിക്കോട്: സംസ്ഥാനത്തെ പുതിയ മദ്യ നയത്തില്‍ കണ്ടും നട്ട് മദ്യ കമ്പനികള്‍. സംസ്ഥാനത്തേക്ക് കൂടുതല്‍ ടൂറിസ്റ്റുകളെയും സഞ്ചാരികളെയും ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ ഐടി പാര്‍ക്കുകളില്‍ ബാറുകളും പബ്ബുകളും വരുമെന്ന് ഉറപ്പായതാണ് മദ്യ കമ്പനികള്‍ക്ക് സന്തോഷം പകരുന്നത്.
ഐടി സെക്രട്ടറിയുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചാല്‍ അത് ഉടനെ നടപ്പിലാക്കാനാണ് സാധ്യത. ഉയര്‍ന്ന ബ്രാന്‍ഡുകള്‍ക്ക് നല്ലകാലമായിരിക്കുമെന്നും ഉറപ്പാണ്. മഹാമാരികാലത്ത് ജീവനക്കാരുടെ ടെന്‍ഷന്‍, ജോലിഭാരം എന്നിവയില്‍നിന്നെല്ലാം ആശ്വാസം പകരാന്‍ ഇത് അത്യാവശ്യമാണന്നാണ് വാദം.
10 വര്‍ഷം പ്രവൃത്തി പരിചയമുള്ള മികച്ച പേരുള്ള ഐടി സ്ഥാപനങ്ങള്‍ക്ക് ആകും ലൈസന്‍സ് നല്‍കുക. നിശ്ചിത വാര്‍ഷിക വിറ്റുവരവുള്ള ഐടി കമ്പനികളായിരിക്കണമെന്ന നിബന്ധനയുമുണ്ട്. ഐടി പാര്‍ക്കിനുള്ളില്‍ ആകും പബ്ബുകള്‍. ഇവിടേക്ക് പുറത്തു നിന്നുള്ളവര്‍ക്ക് പ്രവേശനം ഉണ്ടാകില്ല. പബ്ബ് നടത്തിപ്പിന് ഐടി സ്ഥാപനങ്ങള്‍ക്ക് വേണമെങ്കില്‍ ഉപകരാര്‍ നല്‍കാം.
ക്ലബുകളുടെ ഫീസിനേക്കാള്‍ കൂടിയ തുക ലൈസന്‍സ് ഫീസായി ഈടാക്കാനാണ് ആലോചന. സംസ്ഥാനത്തെ ഐടി സ്ഥാപനങ്ങളില്‍ വൈന്‍ പാര്‍ലറുകള്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയിലാണ് പ്രഖ്യാപിച്ചത്.
ഐടി പാര്‍ക്കുകളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ കമ്പനി പ്രതിനിധികള്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ടില്‍ പബ് പോലുള്ള സൗകര്യങ്ങളില്ലാത്തത് പ്രധാന പോരായ്മയായി ചൂണ്ടിക്കാട്ടുന്നുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിലാണ് പാര്‍ലറുകള്‍ തുടങ്ങാന്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. കോവിഡില്‍ കേരളത്തിലെ ഐടി പാര്‍ക്കുകള്‍ പലതും അടച്ചുപൂട്ടി കമ്പനികള്‍ വര്‍ക് ഫ്രം ഹോം മോഡിലേക്ക് മാറിയതോടെയാണ് ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ നിലച്ചത്.
കൊവിഡ് പ്രതിസന്ധി തീരുന്ന മുറയ്ക്ക് ഇക്കാര്യം സജീവമായി മുന്നോട്ട് കൊണ്ടു പോകുകയാണ് സര്‍ക്കാര്‍. സംസ്ഥാനത്താകെ ഒന്നര ലക്ഷം ഐടി ജീവനക്കാരാണുള്ളത്.
തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ മാത്രം ജോലി ചെയ്യുന്നത് 60,000 പേരാണ്. ടെക്നോ പാര്‍ക്ക്, ഇന്‍ഫോ പാര്‍ക്ക്, സൈബര്‍ പാര്‍ക്ക് എന്നിവിടങ്ങളിലായി ഇത്രയധികം പേര് ജോലി ചെയ്യുന്നുണ്ടെന്നിരിക്കേ, ഇവര്‍ക്ക് വിശ്രമ സമയങ്ങളും ഇടവേളകളും ചെലവഴിക്കാന്‍ ഇത്തരം കേന്ദ്രങ്ങള്‍ തുറക്കുന്നത് കൂടുതല്‍ ടെക്കികളെ കേരളത്തിലെ ഐടി പാര്‍ക്കുകളിലേക്ക് ആകര്‍ഷിക്കുമെന്നാണ് കണക്ക് കൂട്ടല്‍.
എന്നാല്‍ ഇതിനെതിരേശക്തമായ നിലപാടുമായി പ്രതിപക്ഷം ഇപ്പോഴേ രംഗത്തെത്തികഴിഞ്ഞു.