തിരുവനന്തപുരം: 2018 ലെ പൊതു അവധികളുടെ പട്ടിക സർക്കാർ പുറത്തിറക്കി. അടുത്ത വർഷം 27 പൊതു അവധികളാണുള്ളത്. ഇതിൽ ആറെണ്ണം രണ്ടാം ശനി, ഞായർ ദിവസങ്ങളിലാണ്. ഇതു കൂടാതെ മൂന്നു നിയന്ത്രിത അവധി ദിനങ്ങളുമുണ്ട്.
പൊതു അവധി ദിവസങ്ങൾ: ജനുവരി രണ്ട്- മന്നം ജയന്തി, 26- റിപ്പബ്ലിക് ദിനം, ഫെബ്രുവരി 13- ശിവരാത്രി, മാർച്ച് 29- പെസഹ വ്യാഴം, 30- ദുഃഖവെള്ളി, ഏപ്രിൽ ഒന്ന്- ഈസ്റ്റർ, 14- അംബേദ്കർ ജയന്തി, 15- വിഷു, മേയ് ഒന്ന്- മേയ് ദിനം, ജൂണ്‍ 15- റംസാൻ (ഈദുൽ ഫിത്തർ), ഓഗസ്റ്റ് 11- കർക്കടക വാവ്, 15- സ്വാതന്ത്ര്യ ദിനം, 22- ബക്രീദ് (ഈദുൽ അസ്ഹ), 24- ഒന്നാം ഓണം, 25- തിരുവോണം, 26- മൂന്നാം ഓണം, 27- ശ്രീനാരായണ ഗുരു ജയന്തി, 28- അയ്യൻകാളി ജയന്തി, സെപ്റ്റംബർ രണ്ട്- ശ്രീകൃഷ്ണ ജയന്തി, 20- മുഹറം, 21- ശ്രീനാരായണ ഗുരു സമാധി, ഒക്ടോബർ രണ്ട്- ഗാന്ധി ജയന്തി, 18- മഹാനവമി, 19- വിജയദശമി, നവംബർ ആറ്- ദീപാവലി, 20- മിലാദി ഷെരീഫ്, ഡിസംബർ 25- ക്രിസ്മസ്.
•നിയന്ത്രിത അവധി ദിവസങ്ങൾ- അയ്യാ വൈകുണ്ഠസ്വാമി ജയന്തി- മാർച്ച് 12, ആവണി അവിട്ടം- ഓഗസ്റ്റ് 26, വിശ്വകർമ ദിനം- സെപ്റ്റംബർ 17.