തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് ആരോഗ്യവകുപ്പ് നിർത്തിവച്ചു. കോവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കാത്തതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല.
രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു.
കഴിഞ്ഞ ദിവസം രാജ്യത്ത് 1134 പേർക്ക് പുതുതായി രോഗം ബാധിച്ചിരുന്നു.കേരളത്തിൽ കോവിഡ് മരണം സംഭവിച്ചുവെന്ന് സംസ്ഥാന സർക്കാർ പുറത്ത് വിട്ട കണക്കുകളിൽ പ്രതിപാദിച്ചിരുന്നു.
എന്നാൽ പിന്നീട് ആരോഗ്യവകുപ്പ് ഇത് തിരുത്തി. പിശക് സംഭവിച്ചതാണെന്നായിരുന്നു വിശദീകരണം. കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലാണ് പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് 5,30,813 പേർ മരണപ്പെട്ടിട്ടുണ്ടെന്നാണ് ഒൗദ്യോഗിക കണക്കുകൾ.