പുതുക്കാട്: പതിനേഴുകാരിയെ ഇരുന്പുവടികൊണ്ട ു തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയായ യുവാവു കോടതിയിൽ കീഴടങ്ങി. നെല്ലായി സ്വദേശി കോട്ടുവളപ്പിൽ മഹേഷ് (28) ആണു കീഴടങ്ങിയത്.
തുടർന്ന് പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി. യുവാവിനെ തെളിവെടുപ്പിനുശേഷം ഇന്നു കോടതിയിൽ ഹാജരാക്കും. മുത്രത്തിക്കര ജനാർദനൻ കോളനിയിൽ കഴിഞ്ഞ മാസം മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. പ്രേമാഭ്യർഥന നിരസിച്ചതിലുള്ള വൈരാഗ്യത്താൽ മഹേഷ് പെണ്‍കുട്ടിയുടെ വീട്ടിൽ കയറി തലയിലും കൈയിലും കാലിലും കന്പി വടികൊണ്ട് അടിക്കുകയായിരുന്നു.
തുടർന്നു ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മഹേഷ് പെണ്‍കുട്ടിയെ ആക്രമിക്കുന്പോൾ സഹോദരി മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. സംഭവത്തിനുശേഷം പ്രതി ഒളിവിൽ പോകുകയായിരുന്നു.