ഇന്ത്യന്‍ സിനിമയില്‍ നിരവധി ആരാധകരുള്ള നടിയാണ് പൂജ ഹെഗ്‌ഡെ. മുഖംമൂടി എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു വെള്ളിത്തിരയില്‍ താരത്തിന്റെ അരങ്ങേറ്റം.
അല്ലു അര്‍ജുന്‍ നായകനായ ധ്രുവരാജ ജഗന്നാഥ് മൊഴിമാറി കേരളത്തിലെത്തിയപ്പോള്‍ മലയാളികളും നടിയെ ഇരുകൈയും നീട്ടി സ്വീകരിച്ചു.
അല്ലു നായകനായ അങ്ങ് വൈകുണ്ഠപുരത്ത് എന്ന ചിത്രത്തിലും പൂജ തന്നെയായിരുന്നു നായിക.
സമൂഹ മാധ്യമങ്ങളിലും വളരെ സജീവമാണ് താരം. പുതിയ വിശേഷങ്ങള്‍ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
താരം പങ്കെടുക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആകാറുണ്ട്. അത്രത്തോളം പ്രേക്ഷക പിന്തുണയുണ്ട് താരത്തിന് എന്ന് ചുരുക്കം.
ഇപ്പോള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ ഒരു ക്വസ്റ്റ്യന്‍ ആന്‍ഡ് ആന്‍സര്‍ സെഷന്‍ നടത്തിയിരുന്നു. ആരാധകരുടെ ഓരോ ചോദ്യത്തിനും വളരെ രസകരമായി താരം മറുപടി നല്‍കുകയും ചെയ്തു.
ഇതിനിടയിലാണ് ഒരു ഞരമ്പന്‍ ഒരു ചോദ്യം ഉന്നയിച്ചത്. നഗ്‌ന ചിത്രം ആവശ്യപ്പെട്ടാണ് ഇയാള്‍ എത്തിയത്.അപ്പോള്‍ തന്നെ താരം ചിത്രമെടുത്ത് നല്‍കി.
”നഗ്നമായ കാല്‍പാദങ്ങള്‍” എന്ന ക്യാപ്ഷന്‍ എഴുതി കൊണ്ടായിരുന്നു താരം ഈ ചിത്രം പങ്കു വെച്ചത്. വളരെ ആരവത്തോടെയാണ് ആണ് ചിത്രം പ്രചരിച്ചത്. പക്ഷെ കാണാന്‍ കൂടിയവര്‍ എല്ലാം നാണം കെട്ടു മടങ്ങുകയാണ്.