നാട്ടുകാരുടെ ഉറക്കംകെടുത്തി വീണ്ടും..! ചെ​മ്പ​ന​രു​വി​യി​ൽ നിന്ന് പശുക്കൾ അപ്രത്യക്ഷ മാകുന്നു..! പുലിയെ കണ്ടതായി വനംവകുപ്പ് ; പുറത്തിറങ്ങാൻ ഭയന്ന് നാട്ടുകാർ

puliപ​ത്ത​നാ​പു​രം: ചെ​മ്പ​ന​രു​വി​യി​ൽ പു​ലി​പേ​ടി​യി​ൽ ജ​ന​ങ്ങ​ൾ. ക​ഴി​ഞ്ഞ ദി​വ​സം ര​ണ്ട് പ​ശു​ക്ക​ളെ പു​ലി ക​ടി​ച്ച് കൊ​ന്ന​തോ​ടെ​യാ​ണ് ജ​ന​ങ്ങ​ൾ ഭീ​തി​യി​ലാ​യ​ത്. ക​ട​മ്പു​പാ​റ ഉ​പ്പു​കു​ഴി ന​മ്പ്യാ​ർ മ​ഠ​ത്തി​ൽ ത​ങ്ക​ച്ച​ൻ, നാ​രാ​യ​ണ​ൻ എ​ന്നി​വ​രു​ടെ വ​ള​ർ​ത്തു പ​ശു​ക്ക​ളെ​യാ​ണ് പു​ലി ക​ടി​ച്ച് കൊ​ന്ന​ത്.

വീ​ടി​ന് സ​മീ​പം മേ​യാ​ൻ വി​ട്ട പ​ശു​ക്ക​ൾ​ക്കാ​ണ് പു​ലി​യു​ടെ ആ​ക്ര​മ​ണ​മേ​റ്റ​ത്. ക​ഴി​ഞ്ഞ ര​ണ്ട് ആ​ഴ്ച​ക​ളി​ലാ​യി പു​ലി​പ്പേ​ടി​യി​ലാ​ണ് നി​വാ​സി​ക​ൾ. പ്ര​ദേ​ശ​ത്ത് പ​ശു​ക്ക​ളെ കാ​ണാ​താ​വു​ന്ന​തും പ​തി​വാ​ണ്. ക​ഴി​ഞ്ഞ ആ​ഴ്ച്ച ഫോ​റ​സ്റ്റ്കാ​ർ ജീ​പ്പി​ൽ സ​ഞ്ച​രി​ക്ക​വെ പു​ലി റോ​ഡ് ക്രോ​സ് ചെ​യ്യു​ന്ന​ത് ക​ണ്ട​തും ഭീ​തി വ​ർ​ദി​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​യി.

പാ​ട​ത്ത് നി​ന്ന് ര​ണ്ടു​മാ​സം മു​ൻ​പ് പി​ടി​കൂ​ടി​യ പു​ലി​യെ അ​ച്ച​ൻ​കോ​വി​ലി​ൽ പു​ലി​ക്ക​യ​ത്താ​ണ് തു​റ​ന്ന് വി​ട്ട​ത്. ഈ ​വ​ന​മേ​ഖ​ല​യോ​ട് ചേ​ർ​ന്നാ​ണ് ചെ​മ്പ​ന​രു​വി ഉ​പ്പു​ക​ണ്ടം. ഇ​തോ​ടെ വ​ന​മേ​ഖ​ല​യോ​ട് ചേ​ർ​ന്ന പ്ര​ദേ​ശ​ത്തോ​ട് ചേ​ർ​ന്ന​വ​ർ പ​ക​ൽ​സ​മ​യ​ത്ത് പോ​ലും പു​റ​ത്തി​റ​ങ്ങാ​ൻ ഭ​യ​ക്കു​ക​യാ​ണ്.

Related posts