കൽപ്പറ്റ: ബത്തേരി മൂലങ്കാവിൽ കൃഷിയിടത്തിലൊരുക്കിയ കെണിയിൽ പുലി വീണ സംഭവത്തിൽ സ്ഥലം ഉടമ അറസ്റ്റിൽ. മൂലങ്കാവ് സ്വദേശി ഏലിയാസ് ആണ് അറസ്റ്റിലായത്. ഇയാളുടെ കൃഷിയിടത്തിൽ കാട്ടുപന്നിക്കായി ഒരുക്കിയ കെണിയിലാണ് പുലിവീണത്. ഏലിയാസിന്റെ വീട്ടിൽ നിന്ന് അഞ്ച് കമ്പി കുരുക്കുകൾ കണ്ടെടുത്തു.
ഞായറാഴ്ച രാവിലെ സമീപത്തെ വീട്ടിൽ ഉള്ളവരാണ് കെണിയിൽ കുടുങ്ങിയ പുലിയെ ആദ്യം കണ്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥരും വനംവകുപ്പ് വെറ്ററി നറി സർജൻ ഡോ.അരുണ്‍ സക്കറിയയും സ്ഥലത്തെത്തി മയക്കുവെടിവയ്ക്കുന്നതിനുള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടെ പുലി കെണിയിൽ നിന്ന് രക്ഷപ്പെട്ടു.
പുലിയെ സമീപ പ്രദേശത്ത് കണ്ടെത്തിയതോടെ പ്രദേശവാസികൾ ഭീതിയിലായി. തുടർന്ന് നടത്തിയ ശ്രമത്തിനൊടുവിൽ പുലിയെ മയക്കുവെടിവച്ച് പിടികൂടു കയായിരുന്നു.