അ​തി​ര​പ്പി​ള്ളി​യി​ൽ കി​ണ​റ്റി​ൽ പുലി വീ​ണു; ഫ​യ​ർ​ഫോ​ഴ്സ്  ഇ​ട്ടു​ന​ൽ​കി​യ മു​ളം​കാ​ലി​ലൂ​ടെ മു​ക​ളി​ലേ​ക്ക് ക​യ​റി പുലിയുടെ രക്ഷപ്പെടൽ

അ​തി​ര​പ്പി​ള്ളി: ക​ണ്ണ​ൻ​കു​ഴി​യി​ൽ കി​ണ​റ്റി​ൽ വീ​ണ പു​ലി​യെ സ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി വ​ന​പാ​ല​ക​ർ. ഇ​ന്ന് വെ​ളു​പ്പി​ന് മൂ​ന്ന് മ​ണി​യോ​ടെ​യാ​ണ് വാ​ഴ​ച്ചാ​ൽ ഡി​വി​ഷ​നി​ലെ ക​ണ്ണം​കു​ഴി പാ​ല​ത്തി​ന് സ​മീ​പ​മു​ള്ള വീ​ട്ടു പ​റ​മ്പി​ലെ കി​ണ​റ്റി​ൽ പു​ലി വീ​ണ​ത്.

ഏ​ക​ദേ​ശം ര​ണ്ടു വ​യ​സ് പ്രാ​യ​മാ​യ പു​ലി​യാ​ണ് ക​ണ്ണം​കു​ഴി പി​ട​ക്കെ​രി വീ​ട്ടി​ൽ ഷി​ബു​വി​ന്‍റെ പ​റ​മ്പി​ലെ കി​ണ​റ്റി​ൽ വീ​ണ​ത്. വെ​ളു​പ്പി​ന് കി​ണ​റ്റി​ൽ നി​ന്നും വീ​ട്ടു​കാ​ർ അ​സാ​ധാ​ര​ണ​മാ​യ ശ​ബ്ദം കേ​ട്ടതി​നെ തു​ട​ർ​ന്ന് നോ​ക്കു​മ്പോ​ഴാ​ണ് കി​ണ​റ്റി​ൽ പു​ലി വീ​ണ് കി​ട​ക്കു​ന്ന​താ​യി ക​ണ്ട​ത്.

ഉ​ട​നെ വീ​ട്ടു​കാ​ർ ക​ണ്ണം​കു​ഴി ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​മറി​ഞ്ഞെ​ത്തി​യ ചാ​ല​ക്കു​ടി അ​നി​മ​ൽ റെ​സ്‌​ക്യു ടീം ​സ്ഥ​ല​ത്തെ​ത്തി കി​ണ​റി​ലേ​ക്ക് ഇ​ട്ടു കൊ​ടു​ത്ത മു​ളം കാ​ലു​ക​ളി​ലൂ​ടെ പു​ലി മു​ക​ളി​ലേ​ക്കു ക​യ​റി വ​ന​ത്തി​ലേ​ക്ക് ഓ​ടിപ്പോയി.

Related posts

Leave a Comment