മ​തി​ൽ ചാ​ടി​യെ​ത്തി​യ പു​ലി നാ​യ​യെ ക​ടി​ച്ചെ​ടു​ത്ത് മ​ട​ങ്ങി!! – വീ​ഡി​യോ

രാ​ത്രി​യി​ൽ മ​തി​ലു ക​ട​ന്നെ​ത്തി​യ പു​ലി നാ​യ​യെ ക​ടി​ച്ചെ​ടു​ത്ത് മ​ട​ങ്ങു​ന്ന വീ​ഡി​യോ വൈ​റ​ലാ​കു​ന്നു. ക​ർ​ണാ​ട​ക​യി​ലെ ശി​വ​മോ​ഗ ജി​ല്ല​യി​ലു​ള്ള തി​ർ​ഥ​ഹ​ള്ളി​യി​ലാ​ണ് സം​ഭ​വം.

വീ​ട്ടി​ലെ സി​സി​ടി​വി കാ​മ​റ​യി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. ആ​ദ്യ കാ​മ​റ​യി​ൽ പു​ലി മ​തി​ലു ക​ട​ന്നെ​ത്തു​ന്ന​തി​ന്‍റെ​യും വീ​ടി​ന്‍റെ മു​റ്റ​ത്തു​കൂ​ടി മൂ​ന്നോ​ട്ട് ന​ട​ന്നു നീ​ങ്ങു​ന്ന​തി​ന്‍റെ​യും ദൃ​ശ്യ​ങ്ങ​ളാ​ണ് ഉ​ള്ള​ത്. ര​ണ്ടാ​മ​ത്തെ കാ​മ​റ​യി​ലാ​ണ് നാ​യ​യെ ക​ടി​ച്ചെ​ടു​ത്ത് ഓ​ടു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഉ​ള്ള​ത്.

നാ​യ​യെ​യും​കൊ​ണ്ട മ​തി​ലു​ചാ​ടി​യ പു​ലി സ​മീ​പ​ത്തെ കു​റ്റി​ക്കാ​ട്ടി​ലേ​ക്ക് മ​റ​യു​ന്ന​തു​വ​രെ കാ​മ​റ ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്.

Related posts