കർഷകർ മാലിന്യം കത്തിച്ചതിനെ തുടർന്ന് അഞ്ച് പുലികുഞ്ഞുങ്ങൾ വെന്തുമരിച്ചു. മഹാരാഷ്ട്രയിലെ പൂനയിലെ അവസാരി ഗ്രാമത്തിൽ കർഷകർ കരിമ്പിന്റെ അവശിഷ്ടം കത്തിച്ചപ്പോഴാണ് അബദ്ധത്തിൽ പുലികുഞ്ഞുങ്ങൾ അകപ്പെട്ടത്.
ഉണങ്ങിയ കരിമ്പിൻമാലിന്യത്തിനുള്ളിൽ പുലിക്കുഞ്ഞുങ്ങൾ ഉണ്ടെന്നറിയാതെ അബദ്ധത്തിലാണ് കർഷകർ മാലിന്യം കത്തിച്ചത്. മാലിന്യത്തിനകത്ത് പാമ്പിനെ കണ്ടതുകൊണ്ടാണ് തീയിട്ടതെന്ന് ഒരു കർഷകൻ പറഞ്ഞതായി വനംവകുപ്പ് അധികൃതർ പറഞ്ഞു.
മൂന്ന് ആഴ്ചകൾ മാത്രം പ്രായമുള്ള പുലിക്കുഞ്ഞുങ്ങളാണ് മരിച്ചത്. സംഭവത്തിൽ വനംവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.