കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സ്വദേശിയുടെ ഓട്ടോ മോഷ്ടിച്ച കേസിൽ പാറത്തോട് സ്വദേശി ജലീൽ എന്ന പുലി ജലീലിന് കാഞ്ഞിരപ്പള്ളി കോടതി രണ്ടു വർഷം തടവും 10,000 രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ മൂന്നു മാസം കൂടി തടവ് അനുഭവിക്കണം. 2016 ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
പാറത്തോട് ഹൈറേഞ്ച് ആശുപത്രിക്കു മുന്പിൽ പാർക്ക് ചെയ്തിരുന്നു ഓട്ടോ മോഷ്ടിച്ചതാണ് സംഭവം. പ്രോസിക്യൂഷനു വേണ്ടി അഡ്വ. രശ്മി രമേശ് ഹാജരായി. കാഞ്ഞിരപ്പള്ളി മുൻ ഇൻസ്പെക്ടർ എ.എസ.് അൻസിൽ, എഎസ്ഐ ബിജി ജോർജ് എന്നിവരായിരുന്നു അന്വേഷണ ഉദ്യോഗസ്ഥർ.