ചെറുപുഴ: ചെറുപുഴ പഞ്ചായത്തിലെ കൊട്ടത്തലച്ചിയിൽ പുലിയുടേതെന്ന് കരുതുന്ന കാൽപാടുകൾ കണ്ടു. ഇന്നലെ രാത്രി എട്ടോടെ പട്ടികൾ നിർത്താതെ കുരയ്ക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ നടത്തിയ തിരച്ചിലാണ് സാധാരണയിൽ കൂടുതൽ വലിപ്പമുള്ള കാൽ പാടുകൾ കണ്ടത്. പുലിയുടേതാണെന്ന സംശയത്തിലാണ് നാട്ടുകാർ.
പട്ടിയും പൂച്ചയും വയ്ക്കുന്നതിനേക്കാൾ ദൂരം ദൂരമാണ് കാൽ പാടുകൾ കാണുന്നത്. ഇതാണ് പുലിയാണെന്ന സംശയം വർദ്ധിക്കുവാൻ കാരണം. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പഞ്ചായത്ത് അധികൃതർ വനം വകുപ്പുദ്യോഗസ്ഥരെ വിവരം അറിയിച്ചു. ഇന്ന് പഞ്ചായത്ത് പ്രസിഡന്റ് ജമീല കോളയത്ത്, വൈസ് പ്രസിഡന്റ് ഡെന്നി കാവാലം, പഞ്ചായത്തംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തും. മുൻപ് നിരവധി കുടുംബങ്ങൾ ഈ ഭാഗത്ത് താമസിച്ചിരുന്നതാണ്.