കാഞ്ഞിരപ്പുഴ: മണ്ണാർക്കാട് താലൂക്കിലെ മലയോരമേഖലകളിൽ പുലി ശല്യം വ്യാപകമാകുന്നതായി പരാതി.
വന്യമൃഗശല്യം കാരണം പൊറുതിമുട്ടിയ മലയോര കർഷകർക്ക് പുലി ശല്യം വീണ്ടുമൊരു തിരിച്ചടിയായി മാറിയിരിക്കുകയാണ്. കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിലെ പൂഞ്ചോല, ഇരുന്പകച്ചോല, കരിന്പ പഞ്ചായത്തിലെ പാറക്കൽ അടി മൂന്നേക്കർ അലനല്ലൂർ ഗ്രാമപഞ്ചായത്തിലെ തിരുവിഴാംകുന്ന്, ഉപ്പുകുളം മേഖലകളിലാണ് പുലി ശല്യം വ്യാപകമാവുന്നത്.
കഴിഞ്ഞ ആറുമാസത്തിനിടെ ഈ പ്രദേശങ്ങളിൽ പലയിടത്തും പുലിയുടെ ആക്രമണം ഉണ്ടായതായി പ്രദേശവാസികൾ പറയുന്നു. കഴിഞ്ഞദിവസം കല്ലടിക്കോട് മലയുടെ ഭാഗമായ പാറക്കൽ അടിഭാഗത്ത് പുലിയിറങ്ങി വളർത്തുമൃഗങ്ങളെ വന്നിരുന്നു .ഇത്തരം സംഭവങ്ങൾ വ്യാപകമായിട്ടും വനംവകുപ്പ് വേണ്ട നടപടികൾ സ്വീകരിക്കുന്നില്ല എന്നാണ് പരാതി ഉയരുന്നത്.
വർഷങ്ങളായി മലയോരമേഖലയിൽ താമസിച്ചുവരുന്ന മലയോര കർഷകർക്ക് പുലി ആക്രമണം ദുരിതമനുഭവിക്കേണ്ടി വരുന്നത് .വിശ്വസിച്ച് രാത്രി പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ് എന്നാണ് പ്രദേശവാസികൾ പറയുന്നത്. കാലത്ത് ടാപ്പിങ്ങിനു പോകേണ്ട ആളുകളും മറ്റു ജോലിക്കാരും ആണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിൽ ആവുന്നത് നേരം വെളുക്കുന്നതിനു മുൻപ് പുലി ആക്രമണം ഭീഷണിയുള്ള മേഖലകളിൽ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ് .
അധികൃതർ ഇടപെട്ട് ഈ പ്രദേശങ്ങളിൽ പുലിയെ പിടിക്കുന്നതിനുള്ള കൂട് സ്ഥാപിക്കണമെന്ന് ആവശ്യമാണ് ഇപ്പോൾ ഉയരുന്നത്. മലയോരമേഖലകളിൽ പുലിയുടെയും നരി യുടെയും കാട്ടുപന്നിയുടെ യുമെല്ലാം ആക്രമണം വ്യാപകമാണ് കൃഷിനാശവും മറ്റും വ്യാപകമായി ഉണ്ടാക്കുന്നുമുണ്ട്. എന്നാൽ വനംവകുപ്പിന് പക്കൽനിന്നു മറ്റു വകുപ്പുകൾ ഒന്നുംതന്നെ സാന്പത്തിക സഹായം ലഭിക്കുന്നുമില്ല. ഇത് കർഷകരെ കൃഷിചെയ്യുവാൻ നിരുത്സാഹപ്പെടുത്തുകയാണ്.