കൊല്ലം: വർക്കലയിൽ ജനവാസമേഖലയിൽ പുലിയിറങ്ങിയതായി അഭ്യൂഹം. വ്യാഴാഴ്ച രാവിലെ എസ്എൻ കോളജിനു സമീപത്താണ് നാട്ടുകാർ പുലിയെ കണ്ടത്. പോലീസും വനംവകുപ്പും തെരച്ചിൽ നടത്തുകയാണ്. സംഭവത്തെ തുടർന്ന് എസ്എൻ കോളജിനും എസ്എൻ സ്കൂളിനും അവധി നൽകിയിട്ടുണ്ട്.
വർക്കലയിൽ പുലിയിറങ്ങിയതായി അഭ്യൂഹം; പോലീസും വനംവകുപ്പും തെരച്ചിൽ നടത്തുന്നു; എസ്എൻ കോളജിനും സ്കൂളിനും അവധി
