കോന്നി: ആങ്ങമൂഴി അളിയൻമുക്കിൽ വച്ച കെണിയിൽ പുലി അകപ്പെട്ടു. ഇന്ന് പുലർച്ചെയാണ് പുലി കൂട്ടിൽ അകപ്പെട്ട വിവരം വനം അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്. പുലിയെ ഇവിടെ നിന്നും നിക്കാനുള്ള നടപ്പടികൾ അധികൃതർ ആരംഭിച്ചിട്ടുണ്ട്.
ഈ പ്രദേശത്ത് ഏറെ നാളായി പുലിയുടെ സാന്നിധ്യം ഉണ്ട്. കോന്നിപാടത്തും, കല്ലേലി, കുളത്ത് മണ്ണിലും കഴിഞ്ഞ ദിവസം പുലിയുടെ കാല് പാടുകള്‍ തിരിച്ചറിഞ്ഞിരുന്നു. പാടത്ത് പുലി ആടിനെ പിടിച്ചിരുന്നു.
കോന്നി, റാന്നി വനം ഡിവിഷനുകളില്‍ പുലി, കടുവ എന്നിവയുടെ എണ്ണം പെരുകി എന്നാണ് കണക്ക്. കൊക്കാത്തോട്ടില്‍ കടുവ ഒരാളെ നേരത്തെ കൊന്നു തിന്നിരുന്നു. കുമ്മണ്ണൂരിൽ ടാപ്പിംഗ് തൊഴിലാളിയെ പുലി കൊന്നിരുന്നു.
ഏതാനും വര്‍ഷം മുന്നേ കോന്നി ഐരവണ്‍ ഭാഗത്ത് പുലി ഇറങ്ങി ഏതാനും ആളുകളെ ആക്രമിച്ചിരുന്നു. പുലിയെ നാട്ടുകാര്‍ പിടികൂടി വനം വകുപ്പിന് കൈമാറി എങ്കിലും അന്ന് അത് ചത്തു പോയി.
കോന്നി റാന്നി വന മേഖലയുമായി ബന്ധപ്പെട്ടു നിരവധി വളര്‍ത്തുമൃഗങ്ങളെ പുലി ആക്രമിക്കുന്നതും പതിവാണ്.