മുണ്ടക്കയം: അമരാവതിക്ക് സമീപം ഇന്നലെ രാവിലെ പുലിയുടേതിന് സമാനമായ കാൽപാട് കണ്ടതാണ് നാട്ടിൽ ഭീതി പരന്നത്. പുച്ചയുടേതിനേക്കാൾ വലിപ്പമുള്ള കാൽപാടുകളാണ് അമരാവതിയിൽ ജോസിന്റെ മുറ്റത്തും പുരയിടത്തിലും കാണപ്പെട്ടത്.
ജോസ് സമീപവാസിളെ വിളിച്ച് കാണിക്കുകയും നാട്ടുകാരിൽ ചിലർ വനം വകുപ്പ് അധിക്യതരെ അറിയിക്കുകയും ചെയ്തു. തുടർന്ന് വനപാലകരെത്തി പരിശോധന നടത്തുകയുമായിരുന്നു. വൈകുന്നേരം ഇത് പുലിയുടെ കാൽപാട് അല്ലെന്നും കാട്ടു പൂച്ചയുടേത് അണെന്നും നാട്ടുകാർ ഭയപ്പെടേണ്ടതില്ലന്നും എരുമേലി റേഞ്ചർ അറിയിച്ചു.