പത്തനാപുരം: ചെമ്പനരുവി മുളന്താനത്ത് പടിയില്‍ പുലിയിറങ്ങി ആടിനെ കടിച്ചു കൊന്നു. ചെമ്പനരുവി സുധാ ഭവനിൽ പുഷ്ക്കരന്റെ വീടിനോട് ചേര്‍ന്നുളള തൊഴുത്തില്‍ കെട്ടിയിരുന്ന ഗര്‍ഭിണിയായ ആടിനെയാണ് പുലി ആക്രമിച്ച് കൊലപ്പെടുത്തിയത്.
ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ പുലി ഓടിപ്പോകുന്നതാണ് കണ്ടത്. കഴിഞ്ഞ രാത്രിയായിരുന്നു സംഭവം. മൂന്ന് മാസം ഗർഭിണിയായ ആടിനെയാണ് പുലിപിടിച്ചത്.
കാട്ടാനശല്യത്തിനൊപ്പം പുലിയും ജനവാസമേഖലയില്‍ ഇറങ്ങുന്നത് പതിവായതോടെ ഭയാശങ്കയിലാണ് പ്രദേശവാസികള്‍. മുള്ളുമല ഗിരിജന്‍ കോളനിയിലും അടുത്തിടെ പ്രദേശവാസികള്‍ പുലിയെ കണ്ടിരുന്നു.
വനമേഖലയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ പുലിയെ കാണുന്നത് നിത്യസംഭവമായതോടെ പകല്‍ സമയങ്ങളില്‍പോലും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണെന്ന് നാട്ടുകാര്‍ പറയുന്നു.
പുലിയുടെ സാന്നിധ്യമുറപ്പിച്ചതോടെ പ്രദേശവാസികള്‍ ജാഗ്രത കാട്ടണമെന്ന് വനംവകുപ്പധികൃതര്‍ അറിയിച്ചു.