ഇനി വെറുംപുലിയല്ല, “പോലീസ് പുലികൾ’; അ​യ്യ​ന്തോ​ള്‍ ദേ​ശം പു​ലി​ക്ക​ളി സം​ഘാ​ട​ക സ​മി​തിയുടെ പിഎസ്‌സി കോച്ചിംഗ് സെന്‍ററിൽ നിന്ന് പോലീസിലേക്ക് ചുവട് വച്ചത് 24 പുലിക്കുട്ടൻമാർ


സ്വ​ന്തം ലേ​ഖ​ക​ന്‍
തൃ​ശൂ​ര്‍: പു​ലി​മ​ട​യി​ല്‍നി​ന്നു പോ​ലീ​സി​ലേ​ക്ക് 23 പേ​ര്‍. അ​യ്യ​ന്തോ​ള്‍ ദേ​ശം പു​ലി​ക്ക​ളി സം​ഘാ​ട​ക സ​മി​തി ന​ട​ത്തു​ന്ന സൗ​ജ​ന്യ പി​എ​സ്‌​സി പ​രി​ശീ​ല​ന ക്ലാ​സി​ല്‍നി​ന്നു കേ​ര​ള പോ​ലീ​സി​ലേ​ക്ക് 23 പേ​ര്‍ ചു​വ​ടു​വച്ച​പ്പോ​ള്‍ അ​ത് അ​യ്യ​ന്തോ​ള്‍ ദേ​ശം പു​ലി​ക്ക​ളി സം​ഘാ​ട​ക സ​മി​തി​ക്ക് അ​ഭി​മാ​ന​ത്തി​നു വ​ക​യാ​യി.

2017 ഒ​ക്ടോ​ബ​റി​ലാ​ണ് അ​യ്യ​ന്തോ​ള്‍ ക​ര്‍​ഷ​ക​ന​ഗ​റി​ലെ സം​ഘാ​ട​ക​സ​മി​തി​യു​ടെ പു​ലി​മ​ട​യി​ല്‍ ക്ലാ​സ് തു​ട​ങ്ങി​യ​ത്. അ​യ്യ​ന്തോ​ള്‍ ദേ​ശം പു​ലി​ക്ക​ളി​യു​ടെ മു​ഖ്യ​ര​ക്ഷാ​ധി​കാ​രി​യാ​യ അ​ഡ്വ.​ജോ​യ് സെ​ബാ​സ്റ്റിയന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്താ​യി​രു​ന്നു ക്ലാ​സ്.

ജോ​യ് സെ​ബാ​സ്റ്റി​യ​ന്‍ ത​ന്‍റെ സ്ഥ​ലം പ​രി​ശീ​ല​ന​ക്ലാ​സി​നാ​യി സൗ​ജ​ന്യ​മാ​യി വി​ട്ടു​ന​ല്കുക​യാ​യി​രു​ന്നു. 24 പേ​രാ​ണ് ആ ​ബാ​ച്ചി​ല്‍നി​ന്നു സ​ര്‍​ക്കാ​ര്‍ സ​ര്‍​വീ​സി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. 23 പേ​ര്‍ പോ​ലീ​സി​ലേ​ക്കും ഒ​രാ​ള്‍ സെ​ക്ര​ട്ടേ​റി​യറ്റി​ലേ​ക്കും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

പോ​ലീ​സി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 23 പേ​ര്‍ ഇ​ന്ന​ലെ രാ​വി​ലെ പാ​ല​ക്കാ​ട് മു​ട്ടി​ക്കു​ള​ങ്ങ​ര​യി​ലു​ള്ള പോ​ലീ​സ് ക്യാ​മ്പി​ല്‍ റി​പ്പോ​ര്‍​ട്ടു ചെ​യ്തുക​ഴി​ഞ്ഞു. ഇ​നി​യ​വ​ര്‍​ക്കു പ​രി​ശീ​ല​ന​ത്തി​ന്‍റെ നാ​ളു​ക​ളാ​ണ്.

പു​ലി​മ​ട​യി​ല്‍നി​ന്നും പോ​ലീ​സ് സേ​ന​യി​ലേ​ക്ക് എ​ത്തി​യ 23 പേ​രും നാ​ലോ​ണനാ​ളി​ല്‍ തൃ​ശൂ​രി​നെ ത്ര​സി​പ്പി​ക്കു​ന്ന പു​ലി​ക്ക​ളി​യു​ടെ ചു​ക്കാ​ന്‍ പി​ടി​ക്കു​ന്ന​വ​രാ​ണ്.

എ​ന്നാ​ല്‍ പു​ലി​വേ​ഷ​മ​ണി​യു​ന്ന​വ​ര്‍ ഇ​ക്കൂ​ട്ട​ത്തി​ലി​ല്ല. പു​ലി​ക്കൊ​ട്ടു കൊ​ട്ടു​ന്ന​വ​രും പു​ലി​വ​ര​യി​ലെ കേ​മ​ന്‍​മാ​രും ച​മ​യ​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​വ​രും വ​ടംപി​ടി​ക്കു​ന്ന​വ​രു​മെ​ല്ലാം കൂ​ട്ട​ത്തി​ലു​ണ്ട്. അ​യ്യ​ന്തോ​ളി​ലും പ​രി​സ​ര​ത്തു​മു​ള്ള​വ​ര്‍ത​ന്നെ​യാ​ണ് ഇ​വ​രെ​ല്ലാം. ഫി​സി​ക്ക​ല്‍ ടെ​സ്റ്റി​ന്‍റെ ചി​ല പ​രി​ശീ​ല​ന​ങ്ങ​ള്‍ അ​യ്യ​ന്തോ​ള്‍ ഗ്രൗ​ണ്ടി​ലും ന​ട​ത്തി.

വ​നി​താ പോ​ലീ​സു​കാ​രു​ടെ റി​സ​ള്‍​ട്ട് വ​രാ​നി​രി​ക്കു​ന്ന​തേ​യു​ള്ളു. ത​ങ്ങ​ളു​ടെ പു​ലി​മ​ട​യി​ല്‍നി​ന്ന് വ​നി​താ​പോ​ലീ​സി​ലേ​ക്കും സാ​ന്നി​ധ്യ​മു​ണ്ടാ​കു​മെ​ന്ന​തി​ല്‍ ഇ​വ​ര്‍​ക്കു യാ​തൊ​രു സം​ശ​യ​വു​മി​ല്ല.

ഓ​ണ​ക്കാ​ല​ത്തു പു​ലി​ക്ക​ളി ന​ട​ത്തി അ​തി​ല്‍മാ​ത്രം ഒ​തു​ങ്ങാ​തെ സ​മൂ​ഹ​ത്തി​നും യു​വ​ത​ല​മു​റ​യ്ക്കും ഉ​പ​യോ​ഗ​പ്ര​ദ​മാ​കു​ന്ന രീ​തി​യി​ല്‍ എ​ന്തെ​ങ്കി​ലും ചെ​യ്യു​ക​യെ​ന്ന ല​ക്ഷ്യം സാ​ക്ഷാ​ത്ക​രി​ച്ച​തി​ന്‍റെ ആ​ഹ്ലാ​ദ​ത്തി​ലാ​ണ് അ​യ്യ​ന്തോ​ള്‍ ദേ​ശം പു​ലി​മ​ട.

Related posts

Leave a Comment