പുലി എന്ന പേര് കേൾക്കുമ്പോൾ തന്നെ മനസിൽ ഭയം നിറയും. അപ്പോൾ പുലി നേർക്ക് നേർ വന്ന് നിന്നാലോ?. അത്തരമൊരു ചോരമരവിക്കുന്ന അനുഭവമാണ് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറും സൗത്ത് ആഫ്രിക്കയിലെ സാബി സാൻഡ്സ് വനത്തിലെ ഗൈഡുമായ ഡില്ലണ്‍ നെൽസണ്‍ ഉണ്ടായത്.
സഞ്ചാരികളുമൊത്തുള്ള യാത്രയിലാണ് ഒരു അമ്മ പുലിയെയും പത്ത് മാസം പ്രായമുള്ള പുലിയെയും ഇവർ കണ്ടത്. കൗതുകത്തോടെ ഇവർ പുലികളെ പിന്തുടർന്നു. എന്നാൽ അൽപ്പ സമയത്തിന് ശേഷം പത്ത് മാസം പ്രായമുള്ള പുലി നെൽസണ്‍ നേരെ വരികയായിരുന്നു.
മുന്നിലേക്ക് വന്ന വന്ന പുലി അദ്ദേഹത്തിന്റെ ഷൂസിൽ കൈകൊണ്ട് തൊട്ട് നോക്കിയതിന് ശേഷം അവിടെ തന്നെ നിൽക്കുകയായിരുന്നു. ഈ സമയമത്രെയും പേടിച്ചരണ്ട നെൽസണ്‍ ശ്വാസമടക്കിപ്പിടിച്ച് ഇവിടെ തന്നെ നിന്നു. എന്നാൽ ഈ ദൃശ്യങ്ങളെല്ലാം അദ്ദേഹം പകർത്തുകയും ചെയ്തിരുന്നു.
അൽപസമയത്തിന് ശേഷം പുലി ഇവിടെ നിന്നും മടങ്ങിയതിന് ശേഷമാണ് അദ്ദേഹം പോയത്. നെൽസണ്‍ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി മാറുകയാണ്.