മാഹി: മാക്കുനി ബേക്കേഴ്സ് ഡൻ പുതുവത്സരത്തെ വരവേൽക്കുവാൻ ഇക്കുറി പുലി കേക്ക് വില്പനയ്ക്കായി ഒരുക്കി. 118 കിലോ ഭാരമുള്ള കേക്ക് ഈ സ്ഥാപനത്തിലെ പ്രധാന ജീവനക്കാരനായ ജയൻ മാടപ്പീടികയാണു രൂപകൽപന ചെയ്ത് ഉണ്ടാക്കിയത്.
മറ്റു ജീവനക്കാരായ രാജു, റിനു, വിജേഷ് എന്നിവരും സഹായികളായി: 27 കിലോഗ്രാം മൈദ, പഞ്ചസാര, 10 കിലോഗ്രാം ഐസ് ഷുഗർ, അഞ്ചുകിലോഗ്രാം തേങ്ങാ പൗഡർ, 120 മുട്ട എന്നിവയാണ് ഇതിന്റെ ചേരുവകൾ.18 മണിക്കൂർ എടുത്താണു കേക്ക് നിർമിച്ചതെന്നു ജീവനക്കാർ പറഞ്ഞു.
പുതുവത്സരം ആഘോഷിക്കുവാൻ 30,000 രൂപയ്ക്ക് മീത്തലെ ചമ്പാട് യുവജനസേന കേക്ക് വാങ്ങിയിരിക്കുകയാണ്.