വണ്ടിപ്പെരിയാർ: കീരിക്കരയ്ക്ക് സമീപം കുഞ്ഞുങ്ങളുമായി പുലി റോഡിലിറങ്ങി.
ചൊവ്വാഴ്ച വൈകുന്നേരം ആറോടെയാണ് വണ്ടിപ്പെരിയാറിൽ നിന്നും ജോലികഴിഞ്ഞ് മുങ്കാലാറിലേക്ക് പോവുകയായിരുന്നവർ കീരിക്കരയ്ക്ക് സമീപം റോഡിൽ മൂന്നു കുഞ്ഞുങ്ങളുമായി നിൽക്കുന്ന പുലിയെ കണ്ടത്.
തുടർന്ന് ഇവരുടെ വാഹനം നിർത്തി ഫോട്ടോ എടുക്കുകയും മൊബൈലിൽ വീഡിയോ പകർത്തുകയും ചെയ്തു.
ഒരു മണിക്കൂറിനുശേഷം പുലി തേയിലക്കാട്ടിലേക്ക് കുഞ്ഞുങ്ങളുമായി മറഞ്ഞു. ഇതിനുമുൻപും പലതവണ ഈ പ്രദേശത്തുതന്നെ വഴിയാത്രക്കാരായ നിരവധി ആളുകൾ പുലിയെ കണ്ടതായി പറയുന്നു.
കുഞ്ഞുങ്ങളുമായി എത്തിയ പുലിയെ ഇതാദ്യമായാണ് പ്രദേശത്ത് കാണുന്നതെന്നും പ്രദേശവാസികൾ പറഞ്ഞു.